ദാമു കാഞ്ഞിലശ്ശേരിയെ അനുസ്മരിച്ച് പൂക്കാട് കലാലയം


ചേമഞ്ചേരി: നാടകപ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന ദാമു കാഞ്ഞിലശ്ശേരിയെ അനുസ്മരിച്ച് പൂക്കാട് കലാലയം. ചടങ്ങില്‍ വേണു കുനിയിലിന് ദാമു കാഞ്ഞിലശ്ശേരി സ്മാരക നാടകപ്രവര്‍ത്തന കേളി പുരസ്‌കാരം സമ്മാനിച്ചു.

നാടകസംവിധായകന്‍ മനോജ് നാരായണന്‍ അവാര്‍ഡ് കൈമാറി. പ്രിന്‍സിപ്പല്‍ ശിവദാസ് ചേമഞ്ചേരി പൊന്നാടയണിയിച്ചു. കലാലയം പ്രസിഡന്റ് യു.കെ. രാഘവന്‍ അനുസ്മരണപ്രഭാഷണം നടത്തി.

കെ. ശ്രീനിവാസന്‍, ജനറല്‍ സെക്രട്ടറി സുനില്‍ തിരുവങ്ങൂര്‍, എന്‍.വി. സദാനന്ദന്‍, പി.കെ. മനോജ് കുമാര്‍, പി.പി. ഹരിദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.