താമരശ്ശേരിയിൽ അഞ്ചര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ


താമരശ്ശേരി: അഞ്ചര കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. പരപ്പന്‍പൊയില്‍ കതിരോട് പൂളക്കര ജയന്തിനെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്.

താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപം വൈകീട്ടോടെയാണ് ഇയാള്‍ പിടിയിലായത്. ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളും താമരശ്ശേരി പൊലീസും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.

റൂറല്‍ ജില്ലാ പൊലീസ് മേധാവി എ ശ്രീനിവാസ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്.

എസ്.ഐമാരായ വി.കെ.സുരേഷ്, രാജീവ് ബാബു, സനൂജ്, മുരളീധരന്‍, അഭിലാഷ്, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒമാരായ ശോഭിത്, റഫീഖ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.