ട്രെയിന്‍ തട്ടി കീഴരിയൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം


കൊയിലാണ്ടി: ട്രെയിന്‍ തട്ടി കീഴരിയൂര്‍ സ്വദേശി മരിച്ചു. മാക്കണഞ്ചേരി താമസിക്കും കരിങ്കിലാട്ട് ബാബുവാണ് മരിച്ചത്. 44 വയസ്സായിരുന്നു. കൊയിലാണ്ടിയില്‍ ബപ്പന്‍കാട് റെയില്‍വെ അടിപ്പാതക്ക് സമീപം ഇന്ന് രാവിലെ 11.30നായിരുന്നു സംഭവം.

കൊയിലാണ്ടി നഗരത്തിലും പരിസരപ്രദേശങ്ങളിലും ലോട്ടറി കച്ചവടം നടത്തിയിരുന്നയാളാണ് ബാബു. കീഴരിയൂര്‍ കോരപ്ര എടക്കുളം കണ്ടി സിയുസിയുടെ പ്രസിഡന്റാണ്.

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

പരേതനായ ഗോപാലന്റെയും കല്ലാണിയുടെയു മകനാണ്. ഇന്ദിരയാണ് ഭാര്യ. മകന്‍: അനുഭവ്. കുഞ്ഞാത്തു, നാരായണന്‍, സുഭാഷ്, ബിന്ദു, പുഷ്പ