ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരും ഡയമണ്ട് ഫീൽഡർസ് മലബാറും ചാമ്പ്യന്മാർ; ജില്ലാ തല സബ് ജൂനിയർ ത്രോ ബോൾ ചാംപ്യൻഷിപ്പിന്‌ സമാപനം


കൊയിലാണ്ടി: ജില്ലാതല സബ് ജൂനിയർ ത്രോബോൾ ചാംപ്യൻഷിപ്പിന്‌ സമാപനം. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പുരുഷവിഭാഗത്തിൽ ജി വി എച്ച് എസ്സ് എസ്സ് മേപ്പയ്യൂരും വനിതാ വിഭാഗത്തിൽ ഡയമണ്ട് ഫീൽഡേഴ്സ് മലബാർ വടകരയും ജേതാക്കളായി.

പുരുഷ വിഭാഗത്തിൽ പി വി സ്പോട്സ് വടകര, കാലിക്കറ്റ് ത്രോബോൾ ക്ലബ്ബ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ രണ്ടും മുന്നും സ്ഥാനങ്ങൾ ജി വി എച്ച് എസ്സ് എസ്സ് മേപ്പയ്യൂർ, സെൻ്റ് ആൻ്റണീസും ഗേൾസ് എച്ച് എസ്സ് വടകരയും കരസ്ഥമാക്കി.

സമാപന ചടങ്ങിൽ ജില്ലാ ത്രോബോൾ അസോസിയേഷൻ പ്രസിഡൻറ് കെ വി അബ്ദുൽ മജീദ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു .

കെ സിറാജ്, പി ഷഫീഖ്, അഭ്ജിത്ത് ബാബു, എ കെ മുഹമ്മദ് അഷ്റഫ്, സി ടി ഇല്യാസ് എന്നിവർ സംസാരിച്ചു. എൻ വി ഷഫ്നാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ലത നന്ദി പറഞ്ഞു.

[vote]