ചേമഞ്ചേരിയിലെ വരിക്കോളി താഴത്ത് റോഡ് നാടിന് സമര്‍പ്പിച്ചു


ചേമഞ്ചേരി: പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മനീകരിച്ച നാലാം വാര്‍ഡിലെ വരിക്കോളി താഴത്ത് റോഡ് പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കെ യില്‍ നാടിന് സമര്‍പ്പിച്ചു. വാര്‍ഡ് മെമ്പര്‍ ഷീല ടീച്ചര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എം.പി. അശോകന്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അജനഫ് കാച്ചിയില്‍, മെമ്പര്‍മാരായ പി.ശിവദാസന്‍, ലതിക ടീച്ചര്‍, വാര്‍ഡ് വികസന സമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.