ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തില്‍ കാറുകള്‍ കൂട്ടിയിടിച്ചു; കര്‍ണ്ണാടക സ്വദേശി മരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കര്‍ണാടക സ്വദേശി മരിച്ചു. ദക്ഷിണ കര്‍ണ്ണാടക പുത്തൂര്‍ സ്വദേശി ഇബ്രാഹിം (61) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇബ്രാഹിമിനെ രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി വാഹനം പരിശോധിച്ചു