ചക്കിട്ടപാറയിലെ അംഗനവാടികളുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന അംഗനവാടികളുടെ പ്രവൃത്തി ഉദ്ഘാടനം മുതുകാട് കളക്റ്റീവ് ഫാം അംഗണവാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ അഞ്ച് അംഗനവാടികളുടെ നവീകരണവും,സൗന്ദര്യ വല്‍കരണത്തിനുമായി 23 ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്.

മുതുകാട് കളക്റ്റീവ് ഫാം, അന്നക്കുട്ടന്‍ചാലില്‍, മറുമണ്ടം, ചെങ്കോട്ടപ്പള്ളി, നരേന്ദ്രദേവ് കോളനി അംഗനവാടി തുടങ്ങിയവയാണ് നവീകരിക്കുന്നത്. കെട്ടിടങ്ങളുടെ കേടുപാടുകള്‍ മാറ്റുക, മുറ്റത്ത് ഇന്റര്‍ ലോക്ക് ചെയ്ത് ഷീറ്റിടുക തുടങ്ങിവയാണ് നടത്തുക.

വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു വത്സന്‍, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു സജി, പി സി സുരാജന്‍, ഷീന പുരുഷു, സി.ഡി.എസ് ചെയര്‍പ്പേഴ്‌സണ്‍ ശോഭ പട്ടാണിക്കുന്നേല്‍, കെ.കെ രാജന്‍, ടി.കെ ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.