ക്ഷയരോഗികള്‍ക്കുള്ള പോഷകാഹാര കിറ്റ് വിതരണത്തിന് പയ്യോളി നഗരസഭയില്‍ തുടക്കമായി


പയ്യോളി: പയ്യോളി നഗരസഭയില്‍ ക്ഷയരോഗികള്‍ക്കുള്ള പോഷകാഹാര കിറ്റിന്റെ വിതരണത്തിന് തുടക്കമായി. കിറ്റിന്റെ വിതരണോദ്ഘാടനം പയ്യോളി നഗരസഭാ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി കെ ബൈജുവിന് നല്‍കി നിര്‍വ്വഹിച്ചു. നഗരസഭയിലെ പ്രൊജക്ട് പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തെ കിറ്റ് വിതരണമാണ് ആരംഭിച്ചത്.

ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ടി ബി എം ഒ ടി സി കൊയിലാണ്ടി ടി ബി യൂനിറ്റിലെ ഡോക്ടര്‍ അബ്ദുള്‍ ബാരി വിശദീകരണ പ്രഭാഷണം നടത്തി. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജല ചെത്തില്‍, പി എച്ച് എന്‍ ഫാത്തിമ സുഹറ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ പി മിനി, ജെ എച്ച് ഐ അബ്ദുള്ള, പി കെ സതീശന്‍, എ ജിനിബിയര്‍ലി,
ജെ പി എച്ച് എന്‍ സുഭദ്ര, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.