കോവിഡ് വ്യാപനം: സംസ്ഥാനത്ത് പന്ത്രണ്ട് ട്രെയിനുകള്‍ റദ്ദാക്കി; റദ്ദാക്കിയ ട്രെയിനുകള്‍ അറിയാം- വിശദമായി


തിരുവനന്തപുരം: കോവിഡ് വ്യാപന മൂലമുള്ള സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. കോവിഡ്, ഒമിക്രോണ്‍ കണക്കുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് റയില്‍വെയുടെ ഈ നീക്കം.

തിരുവനന്തപുരം ഡിവിഷന്‍

1)നാഗര്‍കോവില്‍-കോട്ടയം എക്‌സ്‌പ്രെസ്സ്(no.16366).

2) കോട്ടയം-കൊല്ലം അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06431).

3) കൊല്ലം – തിരുവനന്തപുരം അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06425)

4) തിരുവനന്തപുരം – നാഗര്‍കോവില്‍ അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06435)

പാലക്കാട് ഡിവിഷന്‍

1) ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06023)

2)കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06024)

3)കണ്ണൂര്‍ – മംഗളൂരു അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06477).

4)മംഗളൂരു-കണ്ണൂര്‍ അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06478)

5)കോഴിക്കോട് – കണ്ണൂര്‍ അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06481).

6)കണ്ണൂര്‍ – ചര്‍വത്തൂര്‍ അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06469)

7)ചര്‍വത്തൂര്‍-മംഗളൂരു അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06491)

8) മംഗളൂരു-കോഴിക്കോട് എക്‌സ്‌പ്രെസ് (no.16610)