കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന ഇ.കെ പത്മനാഭന്റെ പതിനേഴാം ചരമദിനം ആചരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിലെ കലാ സാംസ്‌ക്കാരിക രാഷ്ട്രീയ രംഗങ്ങളിലെ ശ്രദ്ധേയനും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ടുമായിരുന്ന ഇ. കെ.പത്മനാഭന്റെ പതിനേഴാം ചരമദിനത്തില്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ച നടത്തി.

യു. രാജീവന്‍ മാസ്റ്റര്‍, വി.വി.സുധാകരന്‍, രാജേഷ് കീഴരിയൂര്‍, മനോജ് പയറ്റ് വളപ്പില്‍, നടേരി ഭാസ്‌ക്കരന്‍, രാജന്‍ കെ.കെ, മോഹനന്‍ അണേല, പ്രസാദ്.ഒ.വി എന്നിവര്‍ പങ്കെടുത്തു.