കൊയിലാണ്ടി ജി.എം.വി.എച്ച്.എസ് സ്കൂളിൽ താത്കാലിക അധ്യാപക നിയമനം


കൊയിലാണ്ടി: ജി.എം.വി.എച്ച്.എസ് സ്കൂളിൽ താത്കാലിക അധ്യാപക നിയമനം.എച്ച്.എസ്.എ ഫിസിക്കൽ സയൻസ് തസ്തികയിലാണ് ഒഴിവ്.

ദിവസ വേതനാടിസ്ഥാനത്തിലാണ് അധ്യാപക നിയമനം നടത്തുക. അഭിമുഖം ജനുവരി 10 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും.

ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.