കൊയിലാണ്ടിയിലെത്തിയാല്‍ ആശങ്കവേണ്ട; നഗരസഭയിലെ വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനത്തിലേക്ക്


കൊയിലാണ്ടി: കൊയിലാണ്ടിയിലെത്തിയാല്‍ ഇനി ആശങ്കവേണ്ട. യാത്രക്കാര്‍ക്കായുള്ള വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനത്തിനെരുങ്ങുന്നു. നഗരവാസികള്‍ക്കും നഗരത്തിലെ വഴിയോരങ്ങളിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാര്‍ക്കും താല്‍കാലിക വിശ്രമത്തിനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടാതെ വനിതാ സൗഹൃദ കേന്ദ്രവും മുലയൂട്ടല്‍ കേന്ദ്രവും ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങളും കോഫി ഷോപ്പും വിശ്രമ കേന്ദ്രത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കേരള സര്‍ക്കാറിന്റെ 12 ഇന പരിപാടിയുടെ ഭാഗമായാണ് നഗരസഭയില്‍ വഴിയോര വിശ്രമ കേന്ദ്രം ഒരുക്കിയത്. കൊയിലാണ്ടി നഗരസഭയില്‍ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം, കണയംകോട്, ആനക്കുളം എന്നീ 3 സ്ഥലങ്ങളിലായി ടേക്ക് എ ബ്രേക്ക് സ്ഥാപിക്കുന്നതിനായി നഗരസഭ തീരുമാനിച്ചിരുന്നു. ഇതില്‍ പോസ്റ്റ് ഓഫീസിനു സമീപത്തെ ടേക്ക് എ ബ്രേക്ക് ഷെല്‍ട്ടറാണ് പണി പൂര്‍ത്തീകരിച്ച് പെതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നത്.