കൂരാച്ചുണ്ടില്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്ന കുടുംബങ്ങളെ സ്വീകരിച്ചു


കൂരാച്ചുണ്ട്: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്നവരെ സ്വീകരിച്ചു. കൂരാച്ചുണ്ട് ലോക്കലിലെ ഇരുപത്തിയെട്ടാം മൈല്‍ ബ്രാഞ്ച് പരിധിയില്‍ നിന്ന് രാജിവെച്ച ജോഷി ബെന്നി ഐലാര്‍വിള, ജോബി വടക്കേഅംബിയില്‍ എന്നിവരെയും കുടംബത്തെയുമാണ് പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം വി.ജെ സണ്ണി ചെങ്കൊടി നല്‍കി സി.പി.എമ്മിലേക്ക് സ്വീകരിച്ചത്.

ലോക്കല്‍ സെക്രട്ടറി അരുണ്‍ കെ.ജി അധ്യക്ഷത വഹിച്ചു. ഇ.സി സണ്ണി, വിജീഷ്‌കുമാര്‍, ഇ.എം അവറാച്ചന്‍, ആന്റണി വിന്‍സെന്റ്, ഗണേഷ് ബാബു, ടി.ജെ രഘു എന്നിവര്‍ പങ്കെടുത്തു.