കുറ്റ്യാടിയില്‍ വന്‍ കഞ്ചാവ് വേട്ട; വാഹനപരിശോധനയ്ക്കിടെ പിടികൂടിയത് ഒന്നര കിലോ കഞ്ചാവ് (വീഡിയോ കാണാം)


കുറ്റ്യാടി: കുറ്റ്യാടിയില്‍ വന്‍ കഞ്ചാവ് വേട്ട. വാഹന പരിശോധനയ്ക്കിടെയാണ് കുറ്റ്യാടി പൊലീസ് കഞ്ചാവ് പിടികൂടിയത്. ഒന്നര കിലോഗ്രാം കഞ്ചാവാണ് പിടികൂടിയതെന്ന് കുറ്റ്യാടി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഇരുചക്രവാഹനത്തില്‍ കഞ്ചാവ് കൊണ്ടുവരികയായിരുന്ന കുറ്റ്യാടി പുത്തന്‍പുരയില്‍ അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

എ.എസ്.ഐമാരായ ശ്രീധരന്‍, മനോജ്, ബിജു, സി.പി.ഒ രാജീവന്‍. ഡ്രൈവര്‍ ഷിബിന്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്.

വീഡിയോ കാണാം: