കുറ്റ്യാടിയിലെ വസ്ത്രവ്യാപാര കടയിലെ ഗുണ്ടാക്രമണം; പ്രതിഷേധ സംഗമം സംഘടിപ്പിച്ച് കോണ്‍ഗ്രസ്


കുറ്റ്യാടി: ടൗണിലെ വസ്ത്രവ്യാപാര കടയില്‍ മുഖം മൂടി അണിഞ്ഞ് ഗുണ്ടാ അക്രമണം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് കെ.പി അബ്ദുള്‍ മജീദ് ഉല്‍ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. പി പി, ആലിക്കുട്ടി, സി കെ രാമചന്ദ്രന്‍,പി പി ദിനേശന്‍, എന്‍ സി കുമാരന്‍,ഇ എം അസ്ഹര്‍, ഹാഷിം നമ്പാടന്‍, എ കെ വിജീഷ്, അലി ബാപ്പറ്റ, സുനി കൂരാറ,പി കെ ഷമീര്‍,പി സുബൈര്‍, കെ കെ ജിതിന്‍, എ ടി ഗീത, ലീബ സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.