കുറ്റ്യാടിയിലെ തീപ്പിടുത്തം: വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി


കുറ്റ്യാടി: കഴിഞ്ഞ ദിവസം കുറ്റ്യാടിയിലെ വ്യാപാര സ്ഥാപനങ്ങളിലുണ്ടായ തീപിടുത്തത്തില്‍ കത്തിനശിച്ച കടയുടമകള്‍ക്ക് ഗ്രാമപഞ്ചായത്ത് മുന്‍കൈ എടുത്ത് അര്‍ഹമായ നഷ്ട പരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആവിശ്യപ്പെട്ടു. ജീവിത സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട് വഴിയാധാരമായ പാവപ്പെട്ട കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ വ്യാപാരി സംഘടനകളും രംഗത്തിറങ്ങണമെന്നും യോഗം ആവിശ്യപ്പെട്ടു. കത്തി നശിച്ച കടകളും, കടയുടമകളെയും കോണ്‍ഗ്രസ്സ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു.

മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, കെ.പി അബ്ദുള്‍ മജീദ്, പി.പി ആലിക്കുട്ടി, സി.കെ രാമചന്ദ്രന്‍, എന്‍.സി കുമാരന്‍, ഇ.എം അസ്ഹര്‍, ഹാഷിം നമ്പാടന്‍, പി.കെ ഷമീര്‍, പി.സുബൈര്‍ എന്നിവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു