കുറുവങ്ങാട് ഇ.കെ.പി സ്മാരക കലാ പ്രതിഭ പുരസ്‌കാരം സായിപ്രസാദ് ചിത്രകൂടത്തിന്


കൊയിലാണ്ടി: കുറുവങ്ങാട് ശക്തി തിയറ്റേഴ്‌സ് സ്ഥാപക അംഗവും നാടകപ്രവര്‍ത്തനമായിരുന്ന ഇ. കെ.പി യുടെ 17 ആം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി കോവിഡ് കാലത്തെ സര്‍ഗ്ഗാത്മകമായി വിനിയോഗിച്ച കലാപ്രതിഭക്ക് ശക്തി തിയറ്റേഴ്‌സ് കുറുവങ്ങാട് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് സായിപ്രസാദ് ചിത്രകൂടം അര്‍ഹനായി. കോവിഡിന്റെ അടച്ചിടല്‍ കാലത്ത് നേരിട്ടും ഓണ്‍ലൈനിലും ക്യൂറേറ്റ് ചെയ്ത ചിത്രപ്രദര്‍ശനങ്ങള്‍, സ്വന്തം കലാ സൃഷ്ടിക്ക് ലഭിച്ച ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകള്‍ എന്നിവ പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തെരെഞ്ഞെടുത്തത്.

പ്രോത്സാഹന സമ്മാനത്തിന് പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ബാല ശങ്കര്‍ എം അര്‍ഹനായി. ഫെബ്രുവരി എട്ടിന് ശക്തി തിയറ്റേഴ്‌സില്‍ വെച്ചു നടക്കുന്ന അനുസ്മരണ പരിപാടിയില്‍ വെച്ച് പ്രശസ്ത ചിത്രകാരന്‍ യു.കെ.രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം വിതരണം നിര്‍വ്വഹിക്കും.