കുടുംബശ്രീയുടെ കാര്‍ഷിക ഉല്പന്നങ്ങളുമായി കൊയിലാണ്ടിയില്‍ നഗരചന്ത


കൊയിലാണ്ടി: കുടുംബശ്രീ നേതൃത്വത്തില്‍ ജെ.എല്‍.ജി ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണിയായി കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നഗരചന്തക്ക് തുടക്കമായി. ജൈവ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനും അത് ജനങ്ങളിലേക്കെത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

വിപണി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ കെ സത്യന്‍ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സി.കവിത മുഖ്യാതിഥി ആയിരുന്നു കൗണ്‍സിലര്‍മാരായ രത്‌നവല്ലി ,വി പി ഇബ്രാഹിംകുട്ടി, എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു അഞ്ജു കെ, ആരതി ,ഇന്ദുലേഖ എം പി, പ്രസാദ് കെ, എന്നിവര്‍ സന്നിഹിതരായിരുന്നു ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ ഷിജു സ്വാഗതവും സൗത്ത് സി ഡി എസ്സ് ചെയര്‍പേഴ്‌സണ്‍ കെ വിബിന നന്ദിയും പ്രകടിപ്പിച്ചു.