കീഴൂരിലെ സക്കറിയ മുക്ക് – ശ്രീകുന്നത്ത് അമ്പലം റോഡ് നാടിന് സമര്‍പ്പിച്ചു


കീഴൂര്‍: പയ്യോളി നഗരസഭയിലെ 19-ാം ഡിവിഷനിലെ സക്കറിയ മുക്ക് – ശ്രീകുന്നത്ത് അമ്പലം റോഡ് നാടിന് സമര്‍പ്പിച്ചു. റോഡിന്റെ ഉദ്ഘാടന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് നിര്‍വഹിച്ചു. 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നര ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്.

 

ഡിവിഷന്‍ കൗണ്‍സിലര്‍ കാര്യാട്ട് ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷന്‍ സത്യന്‍ വി.പി, രാമകൃഷ്ണന്‍ കെ.പി, പ്രശാന്തി പ്രഭാകരന്‍, എടക്കണ്ടി അബുള്‍ റഹിമാന്‍ എന്നിവര്‍ സംസാരിച്ചു.