കായകല്‍പ് അവാര്‍ഡ് നേട്ടത്തില്‍ കുറ്റ്യാടി ഗവ ആശുപത്രി


കുറ്റ്യാടി: സംസ്ഥാനത്തെ മികച്ച ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന കായകല്‍പ് അവാര്‍ഡ് നേട്ടത്തില്‍ കുറ്റ്യാടി ഗവ ആശുപത്രി. സംസ്ഥാനതലത്തില്‍ 88.43 പോയിന്റ് നേടിയാണ് ആശുപത്രി പുരസ്‌കാരത്തിന് അര്‍ഹതനേടിയത്. പോയിന്റ് ക്രമത്തില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനത്താണ് ആശുപത്രി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

പ്രതിദിനം 1,300 രോഗികളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്. 89 പേരെ കിടത്തിചികിത്സിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.
സംസ്ഥാനത്തെ ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ നഗര പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവയില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ് അവാര്‍ഡ് നല്‍കുന്നത്.

ആരോഗ്യകേന്ദ്രത്തിലെ ശുചിത്വം, അണുബാധാ നിയന്ത്രണം മാലിന്യ സംസ്‌കരണം എന്നീ ഘടകങ്ങളെ വിലയിരുത്തിയാണ് അവാര്‍ഡിന് അര്‍ഹതപ്പെട്ട ആശുപത്രികളെ തെരഞ്ഞെടുക്കുന്നത്.