എല്‍.ഐ.സിയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പാലേരിയില്‍ ബജറ്റ് കത്തിച്ച് പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്


പേരാമ്പ്ര: എല്‍.ഐ.സി യെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചും കേര്‍പ്പറേറ്റ് അനുകൂല ജനവിരുദ്ധ ബജറ്റിനെതിരായും എ.ഐ.വൈ.എഫ് പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലേരിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ബജറ്റ് കത്തിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

എ.ഐ .വൈ.എഫ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് രാജു പി.കെ അദ്ധ്യക്ഷ വഹിച്ചു. സെക്രട്ടറി ജിജോയ്ആവള, രഞ്ജിത്ത് ഏ.കെ, അമല്‍, സുനില്‍, വൈശാഖ്, ബിജു കൂത്താളി തുടങ്ങിയവര്‍ സംസാരിച്ചു. ബിലീഷ് ഏ.കെ, റീജ, ശ്രീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.