എം.ബി.ബി.എസിനു അഡ്മിഷന്‍ നേടിയ അരിക്കുളത്തെ സോന സന്തോഷിന് അനുമോദനം


അരിക്കുളം: കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിനു അഡ്മിഷന്‍ നേടിയ അരിക്കുളത്തെ സോന സന്തോഷിനെ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു. അരിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ പി സി സിറാജ് മാസ്റ്റര്‍ ഉപഹാരം കൈമാറി.

ശംസുദ്ധീന്‍ വടക്കയില്‍, ഷെബിന്‍ കാരയാട്,റാഷിദ് കേളോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. അരിക്കുളം സ്വദേശികളായ സന്തോഷ് പള്ളിയില്‍ സിന്ധു ദമ്പതികളുടെ മകളാണ് സോന സന്തോഷ്.