ഉത്സവാവേശത്തില്‍ വിയ്യൂര്‍; വിഷ്ണു ക്ഷേത്രത്തില്‍ ആറാട്ടുമഹോത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ആറാട്ടു മഹോത്സവത്തിന് കൊടിയേറി. ഇന്ന് നടന്ന കൊടിയേറ്റത്തിന് തന്ത്രി കക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു.തുടര്‍ന്ന് തിരുവാതിരക്കളി അരങ്ങേറി.

ഫെബ്രുവരി അഞ്ചിന് സ്വാമിനി ശിവാനന്ദപുരിയുടെ ആത്മീയ പ്രഭാഷണം, ആറിന് മുചുകുന്ന് പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന ഓട്ടം തുള്ളല്‍, ഏഴിന് പ്രശാന്ത് നരയംകുളത്തിന്റെ ആത്മീയ പ്രഭാഷണം എട്ടിന് സനന്ത് രാജ്, റിജില്‍ കാഞ്ഞിലശ്ശേരി എന്നിവരുടെ ഇരട്ടതായമ്പക, ഒന്‍പതിന് പൊതുജന കാഴ്ചവരവ്,ഊരുചുറ്റല്‍, 10 ന് കുട വരവ്, നിവേദ്യം വരവ്, പള്ളിവേട്ട എന്നിവ നടക്കും.11ന് വെള്ളിയാഴ്ച കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും.