പന്തലായനി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓഡിറ്റോറിയം ഇനി ഒന്നൂകൂടി മൊഞ്ചാകും; സ്‌കൂളിലേയ്ക്ക് കര്‍ട്ടന്‍ സമര്‍പ്പിച്ച് ലയണ്‍സ് ക്ലബ്ബ് കൊയിലാണ്ടി


കൊയിലാണ്ടി: കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബ് അംഗങ്ങള്‍ പന്തലായനി ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളിലേയ്ക്ക് കര്‍ട്ടന്‍ സമര്‍പ്പിച്ചു. സ്‌കൂളിലെ നവീകരിച്ച ഓഡിറ്റോറിയത്തിലേയ്ക്കുള്ള കര്‍ട്ടനാണ് സമര്‍പ്പിച്ചത്. ലയണ്‍സ് ക്ലബ് പ്രസിഡന്റ് പി.വി.വേണു ഗോപാല്‍ സമര്‍പ്പണം നിര്‍വ്വഹിച്ചു.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പി.ടി.എ.പ്രസിഡന്റ് പി.എം. ബിജു ഏറ്റുവാങ്ങി. പ്രിന്‍സിപ്പല്‍ എ.പി. പ്രബീത്, പ്രധാനാധ്യാപിക സി.പി. സഫിയ, ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ ഡോ: ഇ. സുകുമാരന്‍, ഹരീഷ് മാറോളി, ടി.വി. സുരേഷ് ബാബു, കുഞ്ഞിക്കണാരന്‍, ടി.എം. രവി, കെ.കെ. പങ്കജാക്ഷകന്‍, പുഷ്പ സുകുമാരന്‍, സുധ മോഹന്‍ദാസ്, ഗിരിജാ ജയപ്രകാശ്, ജ്യോതി ലക്ഷ്മി, എന്നിവര്‍ പങ്കെടുത്തു.

Summary: Koyilandi Lions Club members presented curtain to Pantalayani Govt. Higher Secondary School.