ഇനി ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യൂ, കാണിക്കയിടൂ; ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ എസ്.ബി.ഐ വക ഇ ഭണ്ഡാരം


ചിങ്ങപുരം: ചിങ്ങപുരം ശ്രീ കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ പയ്യോളി എസ്.ബി.ഐ വക ഇ-ഭണ്ഡാരം സമര്‍പ്പിച്ചു. ഭണ്ഡാരം ബ്രാഞ്ച് മാനേജര്‍ അഭിലാഷ് കൃഷ്ണന്‍ ക്ഷേത്രം മേല്‍ശാന്തി സതീഷ് നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ സമര്‍പ്പണം നടത്തി.

ഭക്തജനങ്ങള്‍ ഇനി എസ്.ബി.ഐയുടെ ഈ ക്യു ആര്‍ കോഡ് ഉപയോഗിച്ച് ഭണ്ഡാരത്തില്‍ കാണിക്കയിടാം. ചടങ്ങില്‍ ക്ഷേത്രം വൈസ് പ്രസിഡണ്ട് ചന്ദ്രന്‍ നായര്‍, സെക്രട്ടറി പ്രകാശന്‍ വള്ളിയത്ത്, ട്രഷറര്‍ ജിതേഷ് കൂടത്തില്‍ എന്നിവര്‍ പങ്കെടുത്തു.

Summary: E Bhandaram at Kongannur Bhagavathy Temple, Chingapuram