പയ്യോളി ബ്ലോക്കിലെ 19,000 യുവജനങ്ങളെ ഡി.വൈ.എഫ്.ഐ അംഗങ്ങളാക്കും’; ബ്ലോക്ക് തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി


പയ്യോളി: പയ്യോളി ബ്ലോക്കില്‍ ഡി.വൈ.എഫ്.ഐയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. പ്രശസ്ത മെന്റലിസ്റ്റ് കലാകാരന്‍ ഷാമില്‍ മുചുകുന്നിന് മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ടാണ് ക്യാമ്പയിന്‍ തുടങ്ങിയത്. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് സെക്രട്ടറി പി.അനൂപ് മെമ്പര്‍ഷിപ്പ് കൈമാറി.

പയ്യോളി ബ്ലോക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തൊമ്പതിനായിരം യുവജനങ്ങളെ ഡി.വൈ.എഫ്.ഐ അംഗങ്ങളാക്കുകയാണ് ലക്ഷ്യമിടുന്നത്. ബ്ലോക്ക് ട്രഷറര്‍ എ.കെ വൈശാഖ്, ബ്ലോക്ക് എക്‌സിക്യൂട്ടിവ് അംഗം കെ.ശരത്, മുചുകുന്ന് മേഖലാ സെക്രട്ടറി രതീഷ്, മൂടാടി മേഖലാ പ്രസിഡന്റ് പി.ജിനീഷ് എന്നിവര്‍ പങ്കെടുത്തു.

Description: The membership camp of DYFI has started in payyoli