Tag: Wayanad landslide

Total 2 Posts

വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി നാടൊരുമിക്കുന്നു; സാധാരണക്കാരും പെന്‍ഷന്‍കാരും കുട്ടികളുമടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കി ആയിരങ്ങള്‍, വിവിധതരത്തിലുള്ള ധനസമാഹരണ പദ്ധതികളുമായി യുവജന സംഘടനകളും രംഗത്ത്

കൊയിലാണ്ടി: ചൂരല്‍മല ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ചും മണ്ണ് പകുത്തും സ്‌നേഹക്കൂരകള്‍ക്കായി വാഗ്ദാനമറിയിച്ചും ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കിയും കേരളം വയനാടിനൊപ്പം നില്‍ക്കുകയാണ്. സമ്പാദ്യ കുടുക്കകള്‍ വയനാടിനുവേണ്ടി നല്‍കുന്ന കുഞ്ഞുകുട്ടികള്‍, ഒരു ദിവസത്തെ കൂലി നല്‍കുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍, ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധരാകുന്നവർ തുടങ്ങി ചെറുതും വലുതുമായ സംഭാവനകള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ച് നിരവധിയാളുകളാണ് ഇതിനകം

വയനാട് ഉരുള്‍പൊട്ടല്‍: ഇതുവരെ രക്ഷിച്ചത് 1500ലേറെ പേരെ; ബെയ്‌ലി പാല നിര്‍മ്മാണം അവസാന ഘട്ടത്തില്‍

മേപ്പാടി: കേരളത്തെ ഞെട്ടിച്ച മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ നിന്നും ഇതിനകം രക്ഷിച്ചത് 1500ലേറെ പേരെ. കരസേന, നാവിക സേന, ദുരന്തനിവാരണ സേന, അഗ്നിരക്ഷാ സേന പ്രവര്‍ത്തകരും പൊലീസും സന്നദ്ധ പ്രവര്‍ത്തകരുമാണ് ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്നത്. ബുധനാഴ്ചയാണ് മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരാനായത്. ചൊവ്വാഴ്ച ഇവിടുത്തെ മദ്രസയില്‍ സൂക്ഷിച്ച 18 മൃതദേഹങ്ങള്‍ ബുധനാഴ്ച പുറത്തെത്തിച്ചു.