Tag: Vellarakkad railway station
കോവിഡിന് മുമ്പ് നിര്‍ത്തിയിരുന്ന പല ട്രെയിനുകളും നിര്‍ത്താതായതോടെ വരുമാനവും കുറഞ്ഞു, യാത്രക്കാരും കുറഞ്ഞു; ചേമഞ്ചേരിയും വെള്ളറക്കാടുമടക്കമുളള സ്‌റ്റേഷനുകള്‍ റെയില്‍വേയുടെ അവഗണനയില്‍ അടച്ചുപൂട്ടലിന്റെ വക്കില്‍
കൊയിലാണ്ടി: കോവിഡിനുശേഷം ഹാള്‍ട്ട് സ്റ്റേഷനുകളില്‍ നിര്‍ത്തുന്ന തീവണ്ടികളുടെ എണ്ണം റെയില്‍വേ വെട്ടിക്കുറച്ചതോടെ ചേമഞ്ചേരിയും വെള്ളറക്കാടുമുള്‍പ്പെടെ ജില്ലയിലെ ആറ് ഹാള്‍ട്ട് റെയില്‍വേ സ്റ്റേഷനുകളില്‍ വരുമാനത്തില്‍ വന്‍ ഇടിവ്. നിര്‍ത്തുന്ന ട്രെയിനുകളുടെ എണ്ണം കുറഞ്ഞതോടെ യാത്രക്കാരുടെ എണ്ണത്തില്‍ 60% കുറവുണ്ടായി. ഇതോടെയാണ് വരുമാനവും പകുതിയോളം കുറഞ്ഞത്. വെള്ളയില്‍, ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങല്‍, നാദാപുരം റോഡ്, മുക്കാളി സ്‌റ്റേഷനുകളാണ് റെയില്‍വേയുടെ
മൂടാടിക്കാര്‍ക്കിനി കൊയിലാണ്ടി പോകാതെ ട്രെയിന്‍ കയറാം; വെള്ളറക്കാട് സ്‌റ്റേഷനില്‍ വീണ്ടും ചൂളം വിളി; മെമുവിന് സ്വീകരണം നല്‍കി നാട്ടുകാര്‍
കൊയിലാണ്ടി: വെള്ളറക്കാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് സ്വീകരണം നല്‍കി. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് റദ്ദാക്കിയ സ്‌റ്റോപ്പുകള്‍ പുനഃസ്ഥാപിച്ച ശേഷം എത്തിയ ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ മെമുവിനാണ് സ്വീകരണം നല്‍കിയത്. രാവിലെ 07:05 നാണ് മെമു വെള്ളറക്കാട് സ്റ്റേഷനില്‍ എത്തിയത്. പുറയ്ക്കല്‍ ന്യൂ സ്റ്റാര്‍ കലാവേദിയുടെ നേതൃത്വത്തിലാണ് മെമുവിന് സ്വീകരണം ഒരുക്കിയത്. വെള്ളറക്കാട് സ്റ്റേഷനിലെത്തിയ ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ മെമുവില്‍ കുരുത്തോല ചാര്‍ത്തിയും
വെള്ളറക്കാട് റെയിൽവേ സ്റ്റേഷനിൽ ചൂളംവിളി വീണ്ടും ഉയരുന്നു; ഷൊർണൂർ-കണ്ണൂർ മെമു, കണ്ണൂർ-ഷൊർണൂർ അൺറിസർവ്ഡ് എക്സ്പ്രസ് ഉൾപ്പെടെ നാല് ട്രെയിനുകൾ നിർത്തും
കൊയിലാണ്ടി: യാത്രക്കാരുടെ നീണ്ടനാളത്തെ ആവശ്യത്തിന് ഒടുവിൽ പരിഹാരമാകുന്നു. ഏജൻറ് ഇല്ലാത്തതിനാൽ പ്രവർത്തനം നിലച്ച വെള്ളറക്കാട്, വെള്ളയിൽ റെയിൽവേ സ്റ്റേഷനുകളിൽ തിങ്കളാഴ്ചമുതൽ ട്രെയിനുകൾ നിർത്തും. നൂറ് കണക്കിന് ആളുകൾ ആശ്രയിച്ച് സ്റ്റേഷനുകൾ കൊവിഡിനെ തുടർന്നാണ് താത്ക്കാലികമായി അടച്ചത്. എന്നാൽ കോവിഡിനുശേഷം മറ്റു സ്റ്റേഷനുകൾ തുറന്നപ്പോഴും ഇവ അടഞ്ഞുതന്നെ കിടന്നു. നടത്തിപ്പിന് ആളില്ലാത്തതിനെ തുടർന്നാണ് ഇവയുടെ പ്രവർത്തനം പുനരാരംഭിക്കാൻ