Tag: Veliyannur Challi
വെളിയണ്ണൂര്‍ ചല്ലിയില്‍ നെല്‍കൃഷി വികസന പദ്ധതിയ്ക്കായുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു; പുഴയിലെ ചെളിയും പായലും നീക്കം ചെയ്യലും ട്രാക്ടര്‍വേ നിര്‍മ്മാണവും ദ്രുതഗതിയില്‍
കൊയിലാണ്ടി: നടേരി വെളിയണ്ണൂര്‍ ചല്ലിയില്‍ നെല്‍ക്കൃഷി വികസന പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. നായാടന്‍പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. പുഴയുടെ ഇരുകരകളും കെട്ടി സംരക്ഷിക്കുകയും പുഴയിലെ ചളിയും പായലും നീക്കംചെയ്യുകയുമാണ് ചെയ്യുന്നത്. പുഴയുടെ പുനരുജ്ജീവനമാണ് പ്രധാന പദ്ധതി. കൊയിലാണ്ടി നഗരസഭയെയും കീഴരിയൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തടോളിത്താഴ കള്‍വെര്‍ട്ടിന്റെ പണി പുരോഗമിക്കുകയാണ്. തെക്കന്‍ ചല്ലി,
കാവുംവട്ടത്ത് വെളിയണ്ണൂർ ചല്ലിയിൽ തീ പിടിത്തം; തീ അണച്ച് നാട്ടുകാരും ഫയർ ഫോഴ്സും (വീഡിയോ കാണാം)
നടേരി: കാവുംവട്ടത്ത് വെളിയണ്ണൂർ ചല്ലിയിൽ തീ പിടിത്തം. കാവുംവട്ടം മാപ്പിള സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന തെക്ക്-കിഴക്കൻ വെളിയണ്ണൂർ ചല്ലിയുടെ ഭാഗത്ത് ഇന്ന് ഉച്ചയോടെയാണ് തീപിടിച്ചത്. ഏകദേശം രണ്ട് ഏക്കർ സ്ഥലത്ത് തീ ആളിപ്പടർന്നു. തീ പിടിത്തത്തിൽ വയലരികിൽ ഉണ്ടായിരുന്ന പച്ചക്കറി കൃഷികൾക്ക് നാശം സംഭവിച്ചു. ഉച്ചക്ക് ഒരുമണിയോടെയാണ് തീ ആളിപടർന്നത് ശ്രദ്ധയിൽപ്പെട്ടത്. കൊയിലാണ്ടി ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ്