Tag: uralloor
” പരിഭവങ്ങളോ പരാതിയോ ഇല്ലാത്ത ആര്‍ത്തിയോ അതിമോഹങ്ങളോ തീണ്ടാത്ത അസൂയയും വെറുപ്പുമില്ലാത്ത പോകുന്നയിടങ്ങളെല്ലാം തന്റേതാക്കിയ സെയ്തുട്ടിക്ക ” അന്തരിച്ച വാളിപ്പറമ്പില്‍ സെയ്തൂട്ടിയെക്കുറിച്ച് ഫാസില്‍ നടേരി എഴുതുന്നു
ഫോട്ടോ: കിഷോർ മാധവ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പില്‍ അടിക്കുറിപ്പോടുകൂടിയ ഒരു ഫോട്ടോ കാണാനിടയായത് ”ഊരള്ളൂര്‍ സെയ്തുട്ടിക്ക മരണപ്പെട്ടു”. നാട്ടിലെ മറ്റ് വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്കിലും എല്ലാം സെയ്ദൂട്ടികയുടെ മരണവാര്‍ത്ത വന്നുകൊണ്ടേയിരിക്കുന്നു. നാട്ടിലെ രാഷ്ട്രീയ മത സാമൂഹിക സംസ്‌കാരിക സംഘടനകളിലൊന്നും സെയ്ദുട്ടിക്ക അംഗമായോ നേതാവായോ ഇരുന്നിട്ടില്ല. എന്നിട്ടുമയാള്‍ നാട്ടില്‍ സുപ്രസിദ്ധനും പരിചിതനുമാണ്.
”നാലുതലമുറയെ അനുസരണയോടെ തനിക്കുമുമ്പില്‍ തലകുനിച്ചു നിര്‍ത്തിയ ശശിയേട്ടന്‍”; സുവർണ ജൂബിലി ആഘോഷിക്കുന്ന ഊരള്ളൂരിലെ ബാര്‍ബര്‍ ശശിയെക്കുറിച്ച് സുമേഷ് സുധര്‍മ്മന്‍ എഴുതുന്നു
ശശിയേട്ടന്റെ മുടിവെട്ടു കട ഇന്ന് അരനൂറ്റാണ്ടു തികയ്ക്കുന്നു. ഫെബ്രുവരി 15 (1974-2024). അന്ന് ഊരള്ളൂര്‍ അങ്ങാടി ഇല്ല. മലോല്‍ മീത്തല്‍ ആണ് കടകള്‍ ഉള്ളത്. ചെത്തില്‍ കേളുക്കുട്ടി നായരുടെ കാപ്പിക്കടയും, യു.സി.മൊയ്തിക്കയുടെ പലചരക്കു കടയും. പിന്നെ ഹംസക്കയും, കുഞ്ഞായന്‍ കയും, പോക്കര്‍കുട്ടിക്കയും അങ്ങിനെ നിരവധി പേര്‍ കച്ചവടം ചെയ്ത മലോല്‍ മീത്തല്‍. ജനങ്ങളുടെ ആശ്രമായി കാരയാട്ട്