Tag: Ulliyery
ഉള്ള്യേരി പുളിഞ്ഞോളി റംല അന്തരിച്ചു
ഉള്ള്യേരി: ഉള്ള്യേരി പുളിഞ്ഞോളി റംല അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: കോയ. ഉപ്പ: ബീരാന്‍കുട്ടി. ഉമ്മ: പരേതയായ ഫാത്തിമ. മക്കള്‍: അന്‍ഷാദ്, റിന്‍ഷാദ്. മരുമക്കള്‍: സജിന, ആബിദ (മേപ്പാടി). സഹോദരങ്ങള്‍: സൗദ, ഷമീന.
പമ്പിലേക്ക് കയറ്റാനായി തിരിച്ച സ്‌കൂട്ടറില്‍ ഇടിച്ച് റോഡില്‍ വീണ് യുവതിയും മകനും; ഉള്ള്യേരി ആനവാതിലില്‍ പെട്രോള്‍ പമ്പ് ജീവനക്കാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍
ഉള്ള്യേരി: ആനവാതിലില്‍ പെട്രോള്‍ പമ്പ് ജീവനക്കാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ സന്ധ്യക്കുണ്ടായ അപകടത്തില്‍ കരിയറാത്ത് മീത്തല്‍ ശ്രീജയാണ് മരിച്ചത്. നാല്‍പ്പത്തിയേഴ് വയസായിരുന്നു. ആനവാതിലിലെ പെട്രോള്‍ പമ്പിലാണ് ശ്രീജ ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് മകനെയും ട്യൂഷന്‍ സെന്ററിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മകനുമായി ശ്രീജ പോകവെ പമ്പിലേക്ക് കയറുകയായിരുന്ന മറ്റൊരു സ്‌കൂട്ടറില്‍
ഉള്ള്യേരി കക്കഞ്ചേരി അനശ്വരയില്‍ ഒ.പി.ദാസന്‍ അന്തരിച്ചു
ഉള്ള്യേരി: കക്കഞ്ചേരി അനശ്വരയില്‍ ഒ.പി.ദാസന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു. ഭാര്യ: പത്മിനി ആശാവര്‍ക്കര്‍. മക്കള്‍: ദിപിന്‍ ദാസ് (ദുബായ്), ദിന്‍സി (ടീം വിഷന്‍ മുണ്ടോത്ത്). മരുമക്കള്‍: അഭിലാഷ് നാറാത്ത് ശ്രീഷ്‌ന (പൂക്കാട്). സഹോദരങ്ങള്‍: വനജ അറപ്പീടിക മാധവി മേലൂര്, പരേതരായ ഒ.പി.നാണു, ഒ.പി.ബാലന്‍. സഞ്ചയനം: ചൊവ്വാഴ്ച നടക്കും.
ഉള്ള്യേരിയിലെ വീട്ടിലെ സി.സി.ടി.വിയില്‍ പതിഞ്ഞത് പുലിയോ? ദൃശ്യങ്ങളില്‍ കണ്ട ജീവിയെന്തെന്ന് വിശദീകരിച്ച് പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതര്‍
ഉള്ള്യേരി: ഉള്ള്യേരിയിലെ ജനവാസ മേഖലയില്‍ കഴിഞ്ഞദിവസം കണ്ട പുലിയെന്ന് സംശയിക്കുന്ന ജീവി പുലിയല്ലെന്ന് സ്ഥിരീകരിച്ചു. പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇത് പുലിയോ കടുവയോ അല്ലെന്ന് സ്ഥിരീകരിച്ചത്. വെരുക് ഇനത്തില്‍പ്പെട്ട ജീവിയോ കാട്ടുപൂച്ചയോ ആണ് ഇതെന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ജീവിയുടെ വാല് കാണുമ്പോള്‍ തന്നെ ഇക്കാര്യം
ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആദ്യ കേസ്, ഉള്ള്യേരിയിലെ പാലം പൊളിക്കല്‍ ഇന്നും വിസ്മൃതിയുടെ ഇരുളില്‍; 82-ാം വാര്‍ഷികത്തിലും സ്മാരകം യാഥാര്‍ഥ്യമായില്ല
ഗോവിന്ദൻകുട്ടി ഉള്ള്യേരി ഉള്ള്യേരി: ക്വിറ്റിന്ത്യാ സമരത്തിന്റെ ഭാഗമായി ഉള്ളിയേരിയില്‍ നടന്ന ഐതിഹാസികമായ പാലം പൊളിക്കല്‍ സമരത്തിന് 82-ാം വാര്‍ഷികമാണിന്ന്. ക്വിറ്റിന്ത്യാ സമരത്തിന്റെ ലക്ഷ്യം നെഞ്ചേറ്റി ബിട്ടീഷുകാരോട് രാജ്യം വിട്ടുപോകാനുള്ള ശക്തമായ താക്കീതായി നടന്ന സമരം പക്ഷെ, വിസ്മൃതിയിലേയ്ക്ക് മറയുകയാണ്. ഐതിഹാസിക സമരത്തിന്റെ സ്മരണയ്ക്കായി ഉള്ള്യേരിയില്‍ ഒരു ഫലകം പോലുമില്ല. പാലം പുനര്‍നാമകരണമോ സ്മാരക മന്ദിരമോ ഒന്നും
ഉള്ള്യേരി സ്വദേശിയുടെ വയനാട് കാണാത്ത സ്‌കൂട്ടറിന് വയനാട് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റിന്റെ പിഴ; ഇതെങ്ങനെ സംഭവിച്ചെന്ന ആശങ്കയില്‍ ഉടമസ്ഥന്‍
ഉള്ള്യേരി: വയനാട് ജില്ലയില്‍ ഇതുവരെ പ്രവേശിച്ചിട്ടില്ലാത്ത പുത്തഞ്ചേരി സ്വദേശിയുടെ ഇരുചക്ര വാഹനത്തിന് വയനാട് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റിന്റെ പിഴ. പുത്തഞ്ചേരി സ്വദേശി ടി.ആര്‍.ബിജുവിനാണ് പിഴയടക്കാന്‍ നോട്ടീസ് ലഭിച്ചത്. 2024 ഏപ്രില്‍ 12നാണ് വയനാട് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് 2500 രൂപ ഫൈന്‍ അടക്കാനുണ്ടെന്നു കാണിച്ച് ഇ-ചലാന്‍ അയച്ചത്. പനമരം-കല്പറ്റ റോഡില്‍ അമിത വേഗതയിലും ഹെല്‍മറ്റ് ധരിക്കാതെയും ഇന്‍ഷുറന്‍സ് ഇല്ലാതെയും
ഉള്ള്യേരി തെരുവത്ത് കടവ് ഉപതെരഞ്ഞെടുപ്പ്; എല്‍.ഡി.എഫില്‍ നിന്നും വാര്‍ഡ് തിരിച്ചുപിടിച്ച് യു.ഡി.എഫ്, റംല ഗഫൂറിന്റെ വിജയം 238 വോട്ടിന്റെ ഭൂരിപക്ഷത്തില്‍
ഉള്ള്യേരി: ഉള്ള്യേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ തെരുവത്ത് കടവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റംല ഗറൂഫിന് വിജയം. എല്‍.ഡി.എഫില്‍ നിന്നും വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. 238 വോട്ടുകള്‍ക്കാണ് റംലയുടെ വിജയം. സി.പി.എമ്മിന്റെ ശ്രീജ ഹരിദാസായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. മുന്‍ വാര്‍ഡ് മെമ്പറായ എല്‍.ഡി.എഫിന്റെ ഷിനി കക്കട്ടില്‍ രാജിവെച്ച പശ്ചാത്തലത്തിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. എല്‍.ഡി.എഫിനും
ഉപതെരഞ്ഞെടുപ്പ് ചൂടില്‍ ഉള്ള്യേരിയിലെ തെരുവത്ത് കടവ്; പ്രചരണ രംഗത്ത് സജീവമായി ഇരുമുന്നണികളും
ഉള്ള്യേരി: തെരഞ്ഞെടുപ്പ് ചൂടില്‍ ഉള്ള്യേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ തെരുവത്ത് കടവ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.പി.എമ്മിലെ ശ്രീജ ഹരിദാസ് ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. റംല ഗഫൂറാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. റംലയും ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രചരണ രംഗത്തിറങ്ങി. ശോഭാ രാജനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. മുന്‍ വാര്‍ഡ് മെമ്പറായ എല്‍.ഡി.എഫിന്റെ ഷിനി കക്കട്ടില്‍ രാജിവെച്ച
ഫാര്‍മസിസ്റ്റുകളുടെ പുതുക്കിയ മിനിമം വേതനം ഉടന്‍ നടപ്പിലാക്കുക; ആവശ്യവുമായി ഉള്ള്യേരിയില്‍ നടന്ന കെ.പി.പി.എ ജില്ലാ കമ്മിറ്റി
ഉള്ള്യേരി: കേരളത്തിലെ സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്‌ററുകളുടെ പുതുക്കിയ മിനിമം വേതനം നടപ്പിലാക്കാനുള്ള കാലതാമസം എത്രയും പെട്ടെന്ന് പരിഹരിച്ച് നിയമപരമായി പ്രാബല്യത്തിലാക്കണമെന്ന് കെ.പി.പി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജീവന്‍ രക്ഷാ മരുന്നുകളില്‍ ഏര്‍പ്പെടുത്തിയ ജി.എസ്.ടി സമ്പൂര്‍ണമായും പിന്‍വലിക്കണമെന്നും, ഔഷധ വില വര്‍ദ്ധനവ് നിയന്ത്രിക്കണമെന്നും, കോര്‍പ്പറേറ്റ് മരുന്നു കമ്പനികളുടെ റീട്ടെയില്‍ വ്യാപാരം തടയിടണമെന്നും യോഗം ആവശ്യപ്പെട്ടു. സ്റ്റേറ്റ് ഫാര്‍മസി
ആക്രമിച്ചത് വീട്ടില്‍ക്കയറി, മൊടക്കല്ലൂരില്‍ കുറുക്കന്റെ കടിയേറ്റ് നാലുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
ഉള്ള്യേരി: മൊടക്കല്ലൂരില്‍ നാലുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. വീട്ടില്‍ കയറിയായിരുന്നു ആക്രമണം. കടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്. പനോളി ദേവയാനി (65)നാണ് ആദ്യം കടിയേറ്റത്. വീട്ടില്‍ക്കയറിയായിരുന്നു ആക്രമണം. നൂറുമീറ്റര്‍ അകലെയായുള്ള കോഴിക്കോട്ടയില്‍ ശ്രീധറന്‍ (70) ഭാര്യ സുലോചന (60) എന്നിവരെയും കടിച്ചു. ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍ക്കാരായ മണ്ടകശ്ശേരി സുരേഷിനെയും കുറുക്കന്‍ കടിച്ചു. ശ്രീധരന്റെ പരിക്ക് ഗുരുതരമാണ്.