Tag: Thiruvangoor
തിരുവങ്ങൂരില്‍ സര്‍വ്വീസ് റോഡ് ഇടിഞ്ഞുതകര്‍ന്നു, ഡ്രൈനേജ് സ്ലാബും തകര്‍ന്നു; വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു
കൊയിലാണ്ടി: ദേശീയപാത നിര്‍മ്മാണം നടക്കുന്ന തിരുവങ്ങൂരില്‍ സര്‍വ്വീസ് റോഡ് ഇടിഞ്ഞുതകര്‍ന്നു. കോഴിക്കോട് നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന റോഡില്‍ വെങ്ങളത്തിനും തിരുവങ്ങൂരിനുമിടയിലാണ് സര്‍വ്വീസ് റോഡ് തകര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. സര്‍വ്വീസ് റോഡിന്റെ സൈഡിലെ ഓവ് ചാലിന്റെ സ്ലാബും തകര്‍ന്നിട്ടുണ്ട്. വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്. തിരുവങ്ങൂര്‍ ഭാഗത്ത് സര്‍വ്വീസ് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകാന്‍ ഏറെ
കെ.എസ്.യു പ്രവര്‍ത്തകനെ അധ്യാപകന്‍ മര്‍ദ്ദിച്ചെന്നാരോപണം; തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാളെ വിദ്യാഭ്യാസ ബന്ദ്
തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്. സ്‌കൂളിലെ വിദ്യാര്‍ത്ഥിയും കെ.എസ്.യു യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായ അനുദേവിനെ അതേ സ്‌കൂളിലെ അധ്യാപകന്‍ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് കെ.എസ്.യു പ്രതിഷേധം. യാതൊരു കാരണവുമില്ലാതെ അധ്യാപകന്‍ അനുദേവിനെ മുഖത്തടിച്ച് പരിക്കേല്‍പ്പിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ പറഞ്ഞു. സാരമായി പരിക്കേറ്റ അനുദേവിനെ തിരുവങ്ങൂര്‍ പ്രാഥമിക ആരോഗ്യ
”ഈ കുഴികളെങ്കിലും ഒന്ന് മൂടിത്തന്നുകൂടേ” തിരുവങ്ങൂരിലെ ദേശീയപാതയിലും സര്‍വ്വീസ് റോഡിലും പലയിടത്തും വലിയ കുഴികള്‍, വാഹനങ്ങള്‍ നിരങ്ങിപ്പോകേണ്ടിവരുന്നത് കാരണം ഗതഗാതക്കുരുക്ക് പതിവ്
തിരുവങ്ങൂര്‍: റോഡിലെ വലിയ കുഴി കാരണം ദേശീയപാതയില്‍ തിരുവങ്ങൂര്‍ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാകുന്നു. തിരുവങ്ങൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് അടുത്തായി ബൈപ്പാസ് പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായ ഭാഗത്തുനിന്നും പഴയ റോഡിലേക്ക് ഇറങ്ങുന്നിടത്ത് വലിയ കുഴിയുണ്ട്. ഈ കുഴി മറികടക്കാന്‍ വാഹനങ്ങള്‍ പതുക്കെ പോകേണ്ടിവരുന്നത് കാരണം ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാണ്. തിരുവങ്ങൂരില്‍ അടിപ്പാതയുടെ പ്രവൃത്തി നടക്കുന്ന ഭാഗത്തെ
നൂറുമേനി വിജയവുമായി തിരുവങ്ങൂര്‍ ഹൈസ്‌കൂള്‍; 689 കുട്ടികളില്‍ 117 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്
തിരുവങ്ങൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മിന്നും വിജയവുമായി തിരുവങ്ങൂര്‍ ഹൈസ്‌കൂള്‍. 689 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. 117 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. നൂറ് ശതമാനം വിജയം നേടിയ സ്‌കൂളിനെയും, അദ്ധ്യാപകരെയും, വിദ്യാര്‍ത്ഥികളെയും, പി.ടി.എ ഭാരവാഹികളെയും എം.എല്‍.എ. കാനത്തില്‍ ജമീല, നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട്, നഗരസഭാ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി
മാതൃകയാണ് തിരുവങ്ങൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍; വഴിയില്‍ നിന്നും കിട്ടിയ പണം ഉടമസ്ഥനെ അന്വേഷിച്ച് കണ്ടെത്തി തിരികെയേല്‍പ്പിച്ച് കാപ്പാട് സ്വദേശി നിഷാദ്
തിരുവങ്ങൂര്‍: വഴിയില്‍ നിന്നും കിട്ടിയ പണം തിരികെ നല്‍കി തിരുവങ്ങൂരിലെ ഓട്ടോ ഡ്രൈവറുടെ മാതൃക. ദീര്‍ഘകാലമായി തിരുവങ്ങൂര്‍ കാപ്പാട് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരുന്ന നിഷാദ് കപ്പക്കടവിനാണ് കഴിഞ്ഞ ശനിയാഴ്ച കാപ്പാട് റോഡില്‍ നിന്നും 3000ത്തോളം രൂപ ലഭിച്ചത്. പണം കിട്ടിയതിന് പിന്നാലെ നിഷാദ് ഓട്ടോ കൂട്ടായ്മയുടെ ഗ്രൂപ്പില്‍ വിവരം അറിയിക്കുകയും നാല് ദിവസത്തെ അന്വേഷണത്തിന്
”തിരുവങ്ങൂര്‍ സ്‌കൂളിനെതിരെ വിദ്യാര്‍ഥി നല്‍കിയ പരാതിയുടെയും ഒത്തുതീര്‍പ്പിനുശേഷം പിന്‍വലിച്ചതിന്റെയും രേഖകള്‍ ഇതാണ്” സ്‌കൂള്‍ അധികൃതരുടെ പ്രസ്താവന വസ്തുതാവിരുദ്ധമെന്നും എസ്.എഫ്.ഐ
തിരുവങ്ങൂര്‍: വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്നാരോപിച്ച് തിരുവങ്ങൂര്‍ സ്‌കൂളിലേക്ക് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ഥി മാര്‍ച്ചുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ നടത്തിയ പ്രസ്താവന തികച്ചും വാസ്തവിരുദ്ധമെന്ന് എസ്.എഫ്.ഐ. ഏരിയ കമ്മിറ്റി അറിയിച്ചു. മർദ്ദനത്തെ തുടര്‍ന്ന് വിദ്യാര്‍ഥി പ്രധാന അധ്യാപകന് നല്‍കിയ പരാതിയുടെയും അധ്യാപകര്‍ സമ്മര്‍ദ്ദം ചെലുത്തി പരാതി പിന്‍വലിച്ചതിന്റെ രേഖയുമടക്കും പുറത്തുവിട്ടുകൊണ്ടാണ് എസ്.എഫ്.ഐ സ്‌കൂള്‍ അധികൃതരുടെ അവകാശവാദത്തിനെതിരെ രംഗത്തുവന്നത്.
പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്‍വശം സര്‍വ്വീസ് റോഡ് ഇല്ല; ക്ഷേത്രത്തെ നശിപ്പിക്കുന്ന രീതിയിലുള്ള അലൈന്‍മെന്റ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയതായി ഭാരവാഹികള്‍
തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്‍വശം ദേശീയപാതയില്‍ സര്‍വ്വീസ് റോഡ് ഒഴിവാക്കാന്‍ ധാരണയായതായി ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്‍ഭാഗത്ത് സര്‍വ്വീസ് റോഡ് നിര്‍മ്മിക്കാതെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത തരത്തില്‍ സര്‍വ്വീസ് റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന രീതിയില്‍ റോഡ് നിര്‍മ്മിക്കുമെന്നാണ് ഹൈവേ അതോറിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായതെന്നാണ്
‘തിരുവങ്ങൂരില്‍ ദേശീയപാതയ്ക്ക് വെറ്റിലപ്പാറ മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി സ്ഥലം വിട്ടുനല്‍കും’; നടപടിക്രമങ്ങളുമായി ദേശീയപാത അതോറിറ്റി മുന്നോട്ട്
തിരുവങ്ങൂര്‍: ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന തിരുവങ്ങൂരില്‍ സര്‍വ്വീസ് റോഡിനായി സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് വെറ്റിലപ്പാറ മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി. ദിവസങ്ങള്‍ക്ക് മുമ്പ് കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ വിഷയത്തില്‍ ധാരണയായിട്ടുണ്ടെന്നും പള്ളി കമ്മിറ്റി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും പള്ളി കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. നേരത്തെ പള്ളി
32 ടീമുകള്‍ മത്സരിച്ചു, മികച്ച കളിക്കാരനായി മനീഷ്; ജില്ലാതല കാരം ടൂര്‍ണമെന്റുമായി സൈരി തിരുവങ്ങൂര്‍
തിരുവങ്ങൂര്‍: സൈരി തിരുവങ്ങൂരിന്റെ 50ാം വാര്‍ഷികത്തൊടാനുബന്ധിച്ച് ജില്ലാതല കാരം ടൂര്‍ണമെന്റ് സംഘടുപ്പിച്ചു. കൊയിലാണ്ടി കാരം അസോസിയേഷന്റെ നേതൃത്വത്തില്‍ 32 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. രാവിലെ ലൈബ്രറി കൗണ്‍സില്‍ അംഗം പി.വേണു ഉദ്ഘാടനം ചെയ്ത മത്സരങ്ങള്‍ രാത്രി വളരെ വൈകി അവസാനിച്ചു. മത്സരത്തില്‍ എം.എസ്.എലത്തൂര്‍ ഒന്നാം സ്ഥാനവും 6001 രൂപ പ്രൈസ് മണിയും ട്രോഫിയും, അല്‍ബ കൊയിലാണ്ടി
ദേശീയപാത മുറിച്ചുകടക്കാനുള്ള ശ്രമത്തില്‍ പെരുമ്പാമ്പ്; തിരുവങ്ങൂരില്‍ നിന്നുള്ള വീഡിയോ കാണാം
കൊയിലാണ്ടി: തിരുവങ്ങൂര്‍ നാഷണല്‍ ഹൈവേ റോഡില്‍ റോഡ് മുറിച്ചു കടക്കാനൊരുങ്ങി പെരുപാമ്പ്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. റോഡ് സൈഡില്‍ നിന്നും മറുവശത്തേക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കവെയാണ് നാട്ടുകാരുെട ശ്രദ്ധയില്‍പ്പെട്ടത്. കുറച്ചു നേരം റോഡില്‍ നിന്നെങ്കിലും പെട്ടെന്ന് തന്നെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോവുകയായിരുന്നെന്ന് പ്രദേശവാസി കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. വീഡിയോ