Tag: Thayambaka
Total 1 Posts
മേള പ്രേമികളുടെ മനം കവർന്ന് കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിലെ വലിയ വട്ടളം ഗുരുതി മഹോത്സവത്തോടനുബന്ധിച്ച് നടന്ന തൃത്തായമ്പക
കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ നടന്ന തൃത്തായമ്പക ശ്രദ്ധേയമായി. സദനം സുരേഷ് മാരാർ, വിഷ്ണു കൊരയങ്ങാട്, കലാമണ്ഡലം ഹരിഘോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തൃത്തായമ്പക അരങ്ങേറിയത്. ക്ഷേത്രത്തിലെ വലിയ വട്ടളം ഗുരുതി മഹോത്സവത്തോടനുബന്ധിച്ചായിരുന്നു തൃത്തായമ്പക. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പതിവിലേറെ ഭക്തരും തൃത്തായമ്പക ആസ്വദിക്കാനായി ക്ഷേത്രത്തിലുണ്ടായിരുന്നു. ചെമ്പട താളത്തിൽ കാലം നിരത്തി ആരംഭിച്ച തൃത്തായമ്പക പതിയെ പതികാലവും