Tag: Swamiyarkavu Temple Mandamangalam
സ്വാമിയാര്‍കാവ് പരിസരവാസികള്‍ പതിവ് മുടക്കിയില്ല; നബിദിന ആഘോഷ റാലിയെ മധുരം നല്‍കി വരവേറ്റ് പ്രദേശവാസികള്‍
കൊയിലാണ്ടി: നബിദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന റാലിയില്‍ പങ്കെടുക്കുന്നവരെ മധുരം നല്‍കി സ്വീകരിക്കുന്ന പതിവ് മന്ദമംഗലം സ്വാമിയാര്‍കാവ് പരിസരവാസികള്‍ ഇത്തവണയും മുടക്കിയില്ല. ലഡുവും ജ്യൂസുമായാണ് സ്വാമിയാര്‍കാവ് പരിസരവാസികള്‍ റാലിയെ സ്വീകരിച്ചത്. പാറപ്പള്ളി ഭാഗത്തുനിന്നും വന്ന റാലി സ്വാമിയാര്‍ കാവ് ക്ഷേത്രപരിസരത്തുകൂടി ചേരിക്കുഴിയിലേക്ക് പോകവെയായിരുന്നു പരിസരവാസികള്‍ സ്‌നേഹവിരുന്നൊരുക്കിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്നതാണ് ഈ സ്‌നേഹ വരവേല്‍പ്പ്.
ഇത് സാഹോദര്യത്തിന്റെ മധുരം, നമ്മുടെ നാടിന്റെ മാതൃക; പാറപ്പള്ളിയിൽ നിന്നുള്ള നബിദിന റാലിയെ സ്നേഹമധുരം നൽകി വരവേറ്റ് മന്ദമംഗലം സ്വാമിയാർകാവ് ക്ഷേത്ര പരിസരം (വീഡിയോ കാണാം)
കൊയിലാണ്ടി: കൊല്ലം ഖിദ്മത്തുല്‍ ഇസ്ലാം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബി ദിന റാലിയ്ക്ക് മന്ദമംഗലം സ്വാമിയാര്‍കാവ് ക്ഷേത്ര പരിസരത്ത് ലഭിച്ചത് ഊഷ്മളമായ വരവേൽപ്പ്. മതസാഹോദര്യത്തിന്‍റെ മധുരം വിളമ്പിക്കൊണ്ടാണ് ക്ഷേത്ര പരിസരത്തുള്ളവർ റാലിയെ സ്വീകരിച്ചത്. റാലിയില്‍ പങ്കെടുത്ത ഇരുനൂറ്റിയറുപതോളം കുട്ടികള്‍ക്ക് പുറമെ റാലിയെ നയിച്ച ഖിദ്മത്തുല്‍ ഇസ്ലാം കമ്മറ്റി ഭാരവാഹികള്‍, ഉസ്താദുമാര്‍ എന്നിവരും സാഹോദര്യത്തിന്‍റെ മധുരം നുണഞ്ഞു.