Tag: stray dog

Total 34 Posts

സംസ്ഥാനത്ത് പേയിളകി മരിക്കുന്നവരുടെ എണ്ണം കൂടുന്നു; ഈ വര്‍ഷം ഇതുവരെയുണ്ടായത് 19 മരണം; തെരുവു നായയുടെ കടിഏറ്റാൽ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ അറിയാം

കൊയിലാണ്ടി: തെരുവ് നായകളുടെ കടിയേറ്റ് പേയിളകി മരിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ വര്‍ഷം ഇതുവരെ 19 പേര്‍ മരിച്ചതായാണ് കണക്കുകള്‍. ഇന്ത്യയില്‍ പേവിഷബാധ മൂലം 18000 – 20000 മരണം വരെ സംഭവിക്കുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. തെരുവ് നായയുടെ കടിയേറ്റാൽ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഏറെ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

നായയുടെ കടിയേറ്റത് നെറ്റിയുടെ ഭാഗത്ത്, പേവിഷബാധ വാക്‌സിന്‍ എടുത്തിട്ടും കൂത്താളി സ്വദേശിനി മരണത്തിന് കീഴടങ്ങി; മരണകാരണം സ്ഥിരീകരിക്കാന്‍ പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കണമെന്ന് ഡി.എം.ഒ

പേരാമ്പ്ര: നായ കടിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട കൂത്താളി സ്വദേശി പുതിയേടത്ത് ചന്ദ്രിക പേവിഷബാധയ്ക്കുള്ള രണ്ട് വാക്‌സിനുകള്‍ സ്വീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് ചന്ദ്രിക രണ്ടുതവണയും വാക്‌സിനുകള്‍ എടുത്തത്. മൂന്നാം ഡോസ് സ്വീകരിക്കേണ്ടതിന്റെ തലേദിവസമാണ് ചന്ദ്രികയ്ക്ക് തലവേദനയും പനിയും അനുഭവപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ചന്ദ്രികയെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍

മുറ്റത്ത് നിൽക്കവെ കടിച്ചോടി, ബെെക്കിൽ സഞ്ചരിക്കവെ ആക്രമിക്കാൻ ശ്രമിച്ചു; പുറക്കാട്, കിടഞ്ഞിക്കുന്ന് മേഖലകളിൽ ഭീതിവിതച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, ജാ​ഗ്രതെെ

കൊയിലാണ്ടി: പുറക്കാട് മേഖലയിലുള്ളവരെ ഭീതിയിലാഴ്ത്തിയ തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ പുറക്കാടെ കെട്ടുമ്മൽ ഭാ​ഗത്ത് ചത്ത നിലയിൽ കണ്ടെത്തിയ നായയെ വയനാട്ടിലെ പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. അതിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് പൂറക്കാട്, കിടഞ്ഞിക്കുന്ന്, പള്ളിക്കര, മൂടാടി ഭാ​ഗങ്ങളിൽ തെരുവുനായ ആളുകളെ ആക്രമിച്ചത്. പുറക്കാട് ഉണിച്ചാത്ത് വീട്ടിൽ മുനീറിൻ്റെ

കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കുന്നത് ഏറെ ഭയത്തോടെ, ടൂവീലറില്‍ യാത്ര ചെയ്യുന്നവര്‍ക്കുപോലും രക്ഷയില്ല; തെരുവുനായകളെക്കൊണ്ട് രക്ഷയില്ലാതെ അരിക്കുളത്തുകാര്‍-വീഡിയോ

അരിക്കുളം: തെരുവുനായ്ക്കളെ പേടിച്ച് വഴിനടക്കാനാവാത്ത അവസ്ഥയില്‍ അരിക്കുളത്തുകാര്‍. കുരുടിമുക്കിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം വര്‍ധിച്ചുവരികയാണ്. നായകള്‍ അക്രമാശക്തരായി ആളുകള്‍ക്ക് പിറകേ ഓടുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഏറുകയാണെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് റിയാസ് ഉട്ടേരി പറഞ്ഞു. വിദ്യാലയങ്ങള്‍തുറന്നിരിക്കുന്ന സമയമാണ്. റോഡരികിലൂടെ ഒറ്റയ്ക്കും കൂട്ടമായും നടക്കുന്ന കുട്ടികളെ തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും രക്ഷിതാക്കള്‍