Tag: SNDP

Total 6 Posts

യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അനുവര്‍ണ്ണ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു; എസ്.എന്‍.ഡി.പി കോളേജില്‍ പുതിയ കോളേജ് യൂണിയന്‍ പ്രവര്‍ത്തനം തുടങ്ങി

കൊയിലാണ്ടി: എസ്.എന്‍.ഡി.പി കോളേജിന്റെ 2024-25 വര്‍ഷത്തെ കോളേജ് യൂണിയന്‍ ഉദ്ഘാടനം കേരള ടൂറിസം ഇന്‍ഫ്രാസ്ടക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ്.കെ.സജീഷ് നിര്‍വ്വഹിച്ചു. കലാലയ രാഷ്ട്രീയത്തിന്റെ അനിവാര്യതയും അതിലൂടെയുള്ള സാമൂഹ്യ പ്രതിബദ്ധതയെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സിനിമതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ നിര്‍മല്‍ പാലാഴി മുഖ്യ അതിഥിയായി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സുജേഷ് സി.പി.അധ്യക്ഷത വഹിച്ച ചടങ്ങിനു സ്റ്റാഫ് അഡൈ്വസര്‍

എസ്.എന്‍.ഡി.പി കോളേജില്‍ 18ല്‍ 16 സീറ്റ് നേടി എസ്.എഫ്.ഐ; യു.ഡി.എസ്.എഫിന് രണ്ട് സീറ്റ്

കൊയിലാണ്ടി: എസ്.എന്‍.ഡി.പി കോളേജില്‍ 18ല്‍ 16 സീറ്റ് നേടി എസ്.എഫ്.ഐയുടെ വിജയം. രണ്ട് സീറ്റുകളാണ് യു.ഡി.എസ്.എഫ് സഖ്യം നേടിയത്. സെക്കന്റ് ഡി.സിയില്‍ യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുഹൈല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പുറമേ ബി.ബി.എ അസോസിയേഷനില്‍ യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥി ഷാഹിന്‍  തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് യു.ഡി.എസ്.എഫ് രണ്ട് സീറ്റുകള്‍ നേടിയത്. എസ്.എഫ്.ഐ നേടിയ സീറ്റുകള്‍: ചെയര്‍പേഴ്‌സണ്‍ – അനുവര്‍ണ

കൊയിലാണ്ടി ഗവ. ആശുപത്രിയിലെ രോഗികള്‍ക്കും ആശ്രിതര്‍ക്കും അന്നദാനം; ശ്രീനാരായണ ജയന്തി ആഘോഷിച്ച് എസ്.എന്‍.ഡി.പി. യോഗം കൊയിലാണ്ടി യൂണിയന്‍

കൊയിലാണ്ടി: എസ്.എന്‍.ഡി.പി. യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ജയന്തി ആഘോഷിച്ചു. രാവിലെ യൂണിയന്‍ ഓഫീസില്‍ ഗുരുപുജ നടന്നു.തുടര്‍ന്നു ഓഫീസ് പരിസരത്തു പീത പതാക സെക്രട്ടറി ദാസന്‍ പറമ്പത്ത് ഉയര്‍ത്തി. തുടര്‍ന്ന് ഉച്ചക്ക് കൊയിലാണ്ടി ഗവ. ഹോസ്പിറ്റലില്‍ രോഗികള്‍ക്കും ആശ്രിതര്‍ക്കും അന്നദാനം നടത്തി. ഉച്ചക്ക് കോമത്തുകര ഗുരുമന്ദിരത്തില്‍ ഗുരുദേവ പ്രഭാഷണം നടത്തി. സംസ്‌കൃത ആചാര്യന്‍ പി.കെ.സന്തോഷ്

ശ്രീനാരായണഗുരു ജയന്തി: കൊയിലാണ്ടിയില്‍ വിപുലമായ പരിപാടികള്‍, 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു

കൊയിലാണ്ടി: ശ്രീനാരായണഗുരുദേവന്റെ 170 ആം ഗുരുജയന്തി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ കൊയിലാണ്ടി യൂണിയൻ ഓഫീസിൽ ചേർന്ന ശാഖ ഭാരവാഹികളുടെയും യൂത്ത് മൂവ്മെന്റ് വനിതാ സംഘത്തിന്റെയും സംയുക്ത യോഗം തീരുമാനിച്ചു. പരിപാടികളുടെ ഭാഗമായി യൂണിയൻ മുൻ സെക്രട്ടറി എം.രാരു രക്ഷാധികാരിയായും പറമ്പത്ത് ദാസൻ ജനറൽ കൺവീനർ ആയും കെ.എം രാജീവൻ ചെയർമാനുമായി 101 അംഗ കമ്മറ്റി

കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജ്‌ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന ആരോപണം; ‘മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്ത വ്യാജം, സംഭവത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നുവെന്ന് എസ്.എഫ്.ഐ

കൊയിലാണ്ടി: കൊല്ലം ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്‌ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി എസ്.എഫ്.ഐ രംഗത്ത്‌. മാതൃഭൂമി ഉൾപ്പെടെ ഉള്ള മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്ത വ്യാജമാണെന്നും പരാതിക്കാരൻ ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗ് ചെയ്തതിൽ പ്രധാന പ്രതിയെന്നുമാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്‌. ”എസ്.എന്‍.ഡി.പി കോളേജിലെ ആദ്യ വർഷ വിദ്യാർത്ഥിയായ

ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം ആഘോഷിച്ച് എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയനും പയറ്റുവളപ്പിൽ ക്ഷേത്ര യോഗവും

കൊയിലാണ്ടി: ശ്രീനാരായണ ഗുരുവിന്റെ 169-ാമത് ജന്മദിനം ആഘോഷിച്ച് എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയനും പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രയോഗവും. കൊയിലാണ്ടി എസ്.എൻ.ഡി.പി യോഗം യൂണിയൻ ഓഫീസിൽ രാവിലെ ഗുരുപൂജ നടന്നു. ഓഫീസ് പരിസരത്ത് യൂണിയൻ പ്രസിഡന്റ് കെ.എം.രാജീവൻ പതാക ഉയർത്തി. യൂണിയന് കീഴിലുള്ള വിവിധ ശാഖകളിൽ പായസദാനം, കിറ്റ് വിതരണം, വാഹന സന്ദേശം തുടങ്ങിയവ നടന്നു. കൊയിലാണ്ടി