Tag: Ramesh Pisharadi

Total 1 Posts

പാലക്കാട് സസ്പെൻസ്; രമേഷ് പിഷാരടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും?

കൊച്ചി: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. ഷാഫി പറമ്പിലിന് പകരക്കാരനായി ശക്തനായ നേതാവിനെ തന്നെ ഇറക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിനിമാതാരം രമേഷ് പിഷാരടി എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. പാലക്കാട് സ്വദേശിയാണ് രമേഷ് പിഷാരടി. അതിനാൽതന്നെ അദ്ദേഹത്തിനാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രഥമ പരിഗണനയെന്നാണ് വിവരം. കോൺഗ്രസിന്റെ പരിപാടികളിൽ എല്ലാം തന്നെ പിഷാരടി പങ്കെടുക്കാറുണ്ട്.