Tag: rain alert

Total 33 Posts

മഴ തുടരും; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് നാളെ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കാസർ​ഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കർണാടകയ്‌ക്കും മാറാത്തവാഡക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി വടക്കൻ തീരദേശ ആന്ധ്രാപ്രാദേശിന്‌ സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായാണ് സ്ഥിതിചെയ്യുന്നത്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ

ശക്തമായ മഴ തുടരുന്നു; ജില്ലയില് ക്വാറികളുടെ പ്രവര്ത്തനം, കിണര് നിര്മ്മാണ പ്രവര്ത്തനങ്ങൾ തുടങ്ങിയവ താല്ക്കാലികമായി നിര്ത്തി വെച്ചു

കോഴിക്കോട്: ജില്ലയില് ക്വാറികളുടെ പ്രവര്ത്തനം, മണ്ണെടുക്കല്, ഖനനം, കിണര് നിര്മ്മാണ പ്രവര്ത്തനങ്ങള്, മണലെടുക്കല് എന്നിവ താല്ക്കാലികമായി നിര്ത്തിവെച്ച് ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര് സ്‌നേഹില് കുമാര് സിംഗ് ഉത്തരവിട്ടു. കനത്ത മഴ തുടരുന്നതിനാലും റെഡ് അലേര്ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വെള്ളച്ചാട്ടങ്ങള്, നദീതീരങ്ങള്, ബീച്ചുകള് ഉള്പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുളള പ്രവേശനവും

മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരും കരുതിയിരിക്കുക; വരും ദിവസങ്ങളിൽ അതിതീവ്ര മഴ, കോഴിക്കോട് ഇന്ന് ഓറഞ്ച് അലേർട്ട്

കോഴിക്കോട്: മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരും പ്രത്യേകം ജാ​ഗ്രത പാലിക്കുക. വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. കോഴിക്കോട് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വടക്കൻ കർണാടകയ്ക്കു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാലും കേരളത്തിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്ന സാഹചര്യത്തിലുമാണ് മഴ ശക്തി പ്രാപിക്കുന്നത്. കാറ്റിന്റെ

തിമിര്‍ത്ത് പെയ്ത് മഴ, പൊയില്‍ക്കാവില്‍ ദേശീയപാതയോരത്ത് വെള്ളക്കെട്ടില്‍ വലഞ്ഞ് യാത്രക്കാരും പ്രദേശവാസികളും, എന്നവസാനിക്കും ഈ ദുരിതം?

ചെങ്ങോട്ടുകാവ്: മഴ പെയ്യാന്‍ തുടങ്ങിയതോടെ പൊയില്‍ക്കാവ് ദേശീയപാതയോരത്ത് യാത്രക്കാരും പ്രദേശവാസികളും ദുരിതത്തില്‍. ദിവസവും വെള്ളക്കെട്ടിലൂടെ മണിക്കൂറുകളെടുത്താണ് യാത്രക്കാര്‍ പൊയില്‍ക്കാവ് കടന്നുപോവുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി പണി നടക്കുന്നതിനാല്‍ മിക്ക ദിവസങ്ങളിലും വാഹനങ്ങള്‍ ഈ വഴി പതുക്കെയാണ് പോവുന്നത്. ഇപ്പോള്‍ മഴ പെയ്ത് വെള്ളക്കെട്ട് കൂടെ ആയതോടെ മണിക്കൂറുകളോളം യാത്രക്കാര്‍ റോഡില്‍ കുടുങ്ങുകയാണ്. ആറുവരിപ്പാതയുടെ ഇരുവശങ്ങളിലുമുള്ള സര്‍വ്വീസ്

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (19/05/2025) മുതൽ 23/05/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്‌. 19/05/2025 മുതൽ 23/05/2025 വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ

വേനൽ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരും. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇന്നുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ശക്തമായ

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; നവംബർ എട്ട്, ഒൻപത് തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 3 ചക്രവാതിചുഴികളുടെ സാന്നിധ്യം കേരളത്തിൽ മഴ ശക്തമാക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം. ഇത് പ്രകാരം അടുത്ത ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട,

ദാനാ ചുഴലിക്കാറ്റ്; കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത, എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്, കോഴിക്കോട് യെല്ലോ അലർട്ട്

തിരുവനന്തപുരം: ദാന ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ കേരളത്തിൽ പരക്കെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. മധ്യ-തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ എട്ടു ജില്ലകളിലാണ്

ശക്തമായ മഴ തുടരും; കോഴിക്കോട് അടക്കം ഏഴ് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട്, കേരള തീരത്ത്‌ ഇന്നും നാളെയും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട് അടക്കം ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അലര്‍ട്ട്. മാത്രമല്ല കേരള -ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ ഇന്നും (16/10/2024) നാളെയും (17/10/2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്‌. കേരള -ലക്ഷദ്വീപ്

നാളെ മുതൽ മഴ വീണ്ടും ശക്തമാകുന്നു; കോഴിക്കോട് ഉള്‍പ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതെ തുടര്‍ന്ന്‌ തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ എഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുന്ന രണ്ട്