Tag: Perambra

Total 194 Posts

പേരാമ്പ്ര കല്ലോട് കാരപ്പറമ്പത്ത് കല്ല്യാണി അന്തരിച്ചു

പേരാമ്പ്ര: കല്ലോട് കാരപ്പറമ്പത്ത് കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കാരപ്പറമ്പത്ത് കുഞ്ഞിരാമന്‍. മക്കള്‍: കെ.പി.കരുണാകരന്‍ (പ്രവാസി കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി), ദേവി, സതി. മരുമക്കള്‍: കീഴില്ലത്ത് കുഞ്ഞിരാമന്‍ (കല്ലോട്), സി.കെ.വാസു (കുറ്റ്യാടി), പുഷ്പലത (കുറ്റ്യാടി). സഞ്ചയനം: വ്യാഴാഴ്ച.

യുവാക്കളെയും സ്കൂൾ വിദ്യാർഥികൾകളെയും കേന്ദ്രീകരിച്ച് ലഹരി വില്പന; പേരാമ്പ്ര മുളിയങ്ങലിൽ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

പേരാമ്പ്ര: മുളിയങ്ങൽ കേന്ദ്രീകരിച്ച് യുവാക്കൾക്കും സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്ന പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മുളിയങ്ങലിൽ വാടകക്ക് താമസിക്കുന്ന ജിയാവുൾ ഹഖ് (40) ആണ് പോലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതി കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കി വിൽപന നടത്തുന്നതായി നേരത്തേ വിവരം ലഭിച്ചിരുന്നു. ഇയാളെ പോലീസ്

വെള്ളാട്ടവും താണ്ഡവം ടീമിന്റെ വയലിന്‍ ഫ്യൂഷനും; പുളീക്കണ്ടി മടപ്പുരയില്‍ പ്രധാന ഉത്സവം ഇന്ന്, ഭക്തജനങ്ങളെ വരവേറ്റ് ക്ഷേത്രം

പേരാമ്പ്ര: പറശ്ശിനി ഭഗവാന്റെ നിത്യ ചൈതന്യം കൊണ്ട് ശ്രദ്ധേയമായ പേരാമ്പ്ര വാളൂര്‍ മരുതേരി പുളീക്കണ്ടി മടപ്പുര ശ്രീമുത്തപ്പന്‍ ക്ഷേത്രത്തിലെ തിരുവപ്പന മഹോത്സവത്തിന്റെ പ്രധാന ദിവസം ഇന്ന്. അരക്കോടിയോളം രൂപ ചെലവഴിച്ച് ചെമ്പോലയില്‍ നിര്‍മ്മിച്ച പുതിയ മടപ്പുര കാണാനും ഉത്സവാഘോഷങ്ങളില്‍ പങ്കാളികളാകാനും നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തിലെത്തുന്നത്. ഇന്ന് ഉച്ചക്ക് 2.30ന് മുത്തപ്പനെ മലയിറക്കല്‍ ചടങ്ങ് നടക്കും. നാലിന്

കോട്ടൂരില്‍ കിണറിനടിയില്‍ പടവുകെട്ടുന്നതിനിടെ കല്ല് വീണ് തൊഴിലാളിയ്ക്ക് പരിക്ക്; കിണറ്റിലകപ്പെട്ട തൊഴിലാളികളെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ച് പേരാമ്പ്രയിലെ അഗ്നിരക്ഷാസേന

കോട്ടൂര്‍: കിണറിനടിയില്‍ കല്ലിട്ട് പടവുകെട്ടുന്നതിനിടെ കല്ല് വീണ് തൊഴിലാളിയ്ക്ക് പരിക്ക്. തൃക്കുറ്റിശ്ശേരി സ്വദേശി കരുവത്തില്‍ താഴെ എം.കെ.സത്യനാണ് പരിക്കേറ്റത്. കോട്ടൂര്‍ പഞ്ചായത്തിലെ പടിയക്കണ്ടിയില്‍ അച്ചിയത്ത് മൊയതീന്‍ കോയയുടെ കിണറ് കുഴിച്ച് ആഴം കൂട്ടി അടിയില്‍ ചെങ്കല്ലുകൊണ്ട് പടവുകള്‍ കെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പടവ് കെട്ടുന്നതിനായി കയറുകൊണ്ട് കല്ല് കെട്ടി ഇറക്കുന്നതിനിടെ കല്ല് തെന്നി താഴെ വീഴുകയായിരുന്നെന്ന്

കടിയങ്ങാട് വീട്ടുപറമ്പിലെ വെട്ടിയിട്ട കാടുകള്‍ക്ക് തീപടര്‍ന്നത് പരിഭ്രാന്തിപരത്തി; അപകട സാഹചര്യം ഒഴിവാക്കി അഗ്നിരക്ഷാസേന

കടിയങ്ങാട്: കടിയങ്ങാട് വീട്ടുപറമ്പില്‍ തീപടര്‍ന്നത് പരിഭ്രാന്തി പരത്തി. പുല്ലാക്കുന്നത്ത് അമ്മത്ഹാജിയുടെ വീട്ടുപറമ്പിലെ വെട്ടിയിട്ട കാടുകള്‍ക്ക് തീയിട്ടപ്പോള്‍ തീ പടരുകയായിരുന്നു. ശക്തമായ കാറ്റില്‍ തീ പടര്‍ന്നത് സമീപത്തെ വീടുകളിലേക്ക് പടരാതിരിക്കാന്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ എം.പ്രദീപന്റെയും പി.സി.പ്രേമന്റെയും നേതൃത്വത്തില്‍ സേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ തീയണച്ചു. ചൂട് വര്‍ധിച്ചുവരുന്ന

ചെമ്പോലയില്‍ പണിത മടപ്പുരയുടെ പുനപ്രതിഷ്ഠ ; പുളീക്കണ്ടി മടപ്പുരയില്‍ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

പേരാമ്പ്ര: വാളൂര്‍ മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര മടയന്‍ ടി.പി.നാരായണന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഏകദേശം അരക്കോടിയോളം രൂപ ചെലവഴിച്ച് ചെമ്പോലയില്‍ പുതുക്കിപ്പണിത മടപ്പുരയുടെ പുനഃപ്രതിഷ്ഠ നടത്തി. മയ്യില്‍ മോഹനന്‍ മടയന്‍ (പറശ്ശിനി മടപ്പുര) പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. വൈകിട്ട് കായണ്ണ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിന്ന്

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റില്‍ ഫാര്‍മസിസ്റ്റ് ഒഴിവ്; വിശദാംശങ്ങള്‍ അറിയാം

പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് മുഖാന്തിരം നടപ്പിലാക്കുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ഫാര്‍മസിസ്റ്റിനെ ആവശ്യമുണ്ട്. ബി ഫാം/ ഡി ഫാം കോഴ്‌സ് പാസായവര്‍ക്കാണ് അവസരം. ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ ജനുവരി 17 വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് മുമ്പ് ലഭിക്കത്തക്ക വിധത്തില്‍ ബയോഡാറ്റ മൊബൈല്‍ നമ്പര്‍ സഹിതം ഓഫീസില്‍ എത്തിക്കണമെന്ന് താലൂക്ക് ആശുപത്രി

കല്‍പ്പത്തൂരില്‍ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു

പേരാമ്പ്ര: കല്‍പ്പത്തൂര്‍ കാട്ടുമഠം ഭാഗത്ത് വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു. കൊളക്കണ്ടിയില്‍ നാരായണന്‍ നായരാണ് ഇന്ന് ഉച്ചയോടെ വീട്ടുമുറ്റത്തെ കിണറില്‍ വീണത്. ഏതാണ്ട് അന്‍പതടിയോളം താഴ്ചയുള്ള കിണറ്റിലാണ് വീണത്. പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി കിണറില്‍ നിന്നും ആളെ കരയ്‌ക്കെടുത്ത് ഉടനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗിരീശന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ്

പ്രവാസ ജീവിതത്തില്‍ കഷ്ടപ്പെട്ട് സമ്പാദിച്ച ഭൂമി ആതുരാലയ നിര്‍മ്മാണത്തിന് സൗജന്യമായി നല്‍കി തളിര്‍ കുഞ്ഞബ്ദുള്ള ഹാജിയുടെ പ്രവര്‍ത്തനം മാതൃകാപരം; എടവരാട് നടന്ന പൗരസ്വീകരണത്തില്‍ ഷാഫി പറമ്പില്‍ എം.പി

പേരാമ്പ്ര: ഒരു തുണ്ട് ഭൂമിക്കായി പോലും നമ്മുടെ നാട്ടില്‍ ജനങ്ങള്‍ കോടതികള്‍ വഴിയും മറ്റും വ്യവഹാരങ്ങള്‍ നടത്തുന്ന കാലത്ത് നാല്‍പ്പത് വര്‍ഷം മുമ്പ് സൗദി ഹായിലെ മണലാരണ്യത്തിലെ പ്രവാസ ജീവിതത്തില്‍ കഷ്ടപ്പെട്ടു സമ്പാദിച്ച പൊന്നും വിലയുള്ള ഭൂമി സ്വന്തം നാട്ടിലെ ആതുരാലയം നഷ്ടപ്പെടുന്ന ഘട്ടത്തില്‍ സൗജന്യമായി നല്‍കിയ തളിര്‍ കുഞ്ഞബ്ദുള്ള ഹാജിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് വടകര

പേരാമ്പ്ര ടൗണില്‍ തിരക്കേറിയ ഇടത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ട നിലയില്‍; നീക്കം ചെയ്യാന്‍ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ പഴയ പഞ്ചായത്ത് ഓഫീസിനുള്ളിലും മുകളിലും പുറത്ത് റോഡിലും കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്യാന്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. കത്തിന്റെ കോപ്പി പഞ്ചായത്ത് സെക്രട്ടറിക്കും അയച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവറും ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം സെക്രട്ടറിയുമായ രഞ്ജിത്ത് തുമ്പക്കണ്ടിയാണ് കത്തയച്ചത്. ഈ മാലിന്യം കാരണം റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളടക്കം പ്രയാസങ്ങള്‍ നേരിടുകയാണെന്നും അദ്ദേഹം