Tag: P.P. Divya

Total 1 Posts

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി.ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് വിധി പറഞ്ഞത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ദിവ്യക്കെതിരെ കേസെടുത്തത്. കേസില്‍ ദിവ്യ മാത്രമാണ് പ്രതി. അതേസമയം, ഒളിവില്‍ കഴിയുന്ന ദിവ്യ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സതേടിയെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയതെന്നാണ് അറിയുന്നത്.