Tag: Onam special drive

Total 1 Posts

എക്‌സൈസിന്റെ ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: കാരയാട് നിന്നും എഴുപത് ലിറ്റര്‍ വാഷ് പിടിച്ചെടുത്തു

കൊയിലാണ്ടി: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ അരിക്കുളത്തുനിന്നും വാഷ് പിടിച്ചെടുത്തു. കാരയാട് ഭാഗത്ത് നടത്തിയ പട്രോളിങ്ങിനിടെയാണ് ഒളിപ്പിച്ചുവെച്ച എഴുപത് ലിറ്റര്‍ വാഷ് കണ്ടെടുത്തത്. ഉടമസ്ഥനെ കണ്ടെത്താനായിട്ടില്ല. പ്രിവന്റീവ് ഓഫീസര്‍ അജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ അബ്ദുല്‍ ബഷീര്‍, സി.ഇ.ഒമാരായ രതീഷ്, രാകേഷ് ബാബു എന്നിവരുണ്ടായിരുന്നു.