Tag: nurses day

Total 2 Posts

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് ആദരവുമായി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്

ചേമഞ്ചേരി: നഴ്‌സസ് ദിനത്തില്‍ കൊയിലാണ്ടി ഗവ: താലൂക്ക് ഹോസ്പിറ്റല്‍ നേഴ്‌സുമാര്‍ക്ക് ആദരമൊരുക്കി തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്. എസ് യൂണിറ്റ്. ആശുപത്രിയിലെ എല്ലാ നഴ്‌സുമാരെയും പൂച്ചെണ്ട് നല്‍കി ആദരിച്ചു. പരിപാടിക്ക് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ യൂനിറ്റ് ലീഡര്‍മാരായ ബദരിനാഥ്.എം.ആര്‍, പവിഴ.സി എന്നിവര്‍ നേതൃത്വം നല്‍കി.  

കരുതലിന്റെയും കരുണയുടെയും ത്യാഗത്തിന്റെയും പരിയായമായി പേരാമ്പ്രക്കാരി സിസ്റ്റർ ലിനി; ഓർക്കാം, ജീവൻ പോലും പണയം വെച്ച് പരിചരിക്കുന്ന ഭൂമിയിലെ മാലാഖമാരെ

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. വിളക്കേന്തിയ വനിതയെന്ന് ലോകം വിളിച്ച ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനം. എന്നും എല്ലായിടത്തും കരുതലിന്റെ കൈകള്‍ നീട്ടുന്ന നഴ്‌സിങ് സമൂഹത്തെയാകെ ആദരിക്കുന്ന ദിവസം. ഫ്ളോറന്‍സ് നൈറ്റിംഗേല്‍ എന്ന മാലാഖയോടുള്ള ആദരസൂചകമായിട്ടാണ് അവരുടെ ജന്മദിനമായ മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നത്. രോഗിയെ പരിചരിക്കാനുളള നിയോഗം. അതിന് സ്വന്തം ജീവനേക്കാള്‍ വിലയുണ്ടെന്ന്