Tag: Nostalgia
നന്തിയിലെ അവസാന മെസ്ഹറാത്തി മമ്മദ്ക്കയും കൂട്ടരും, ഒപ്പം കാളവണ്ടിത്തണ്ടില്‍ ഇളകിയാടുന്ന പാനീസ് വിളക്കും; റമദാനുമായി ബന്ധപ്പെട്ട ഗൃഹാതുരമായ ഓർമ്മകളെഴുതുന്നു യാക്കൂബ് രചന
യാക്കൂബ് രചന ചില സാംസ്കാരിക അടയാളങ്ങൾ കാണുമ്പോൾ അത് നമ്മെ ഓർമ്മിപ്പിക്കുക ചരിത്രത്തെയാണ്. അതുകൊണ്ടാണ് ചരിത്രവും സാംസ്കാരിക പൈതൃകങ്ങളും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പറയുന്നത്. റമദാനുമായി ബന്ധപ്പെട്ട് ഈജിപ്തിൽ നിന്നും കടൽ കടന്നു വന്ന് മലയാളക്കരയിൽ എത്തിയതാണ് പാനീസും അത്താഴമുട്ടും. കേട്ടിട്ടില്ലേ… ഇരുട്ടില്‍ കാള വണ്ടിത്തണ്ടില്‍ ഇളകിയാടുന്ന പാനീസ് വിളക്കും വളരെ ദൂരത്ത് നിന്ന് നേര്‍ത്ത ശബ്ദത്തിൽ കേള്‍ക്കാവുന്ന
പഴയ മേശയും ബെഞ്ചും, ഓലമേഞ്ഞ ചായപ്പീടികയിൽ നിന്ന് ചായയും കടിയും, ഒപ്പം പത്രം വായിച്ച് നാട്ടുവർത്തമാനവും പറയാം; ഗൃഹാതുര സ്മരണകളുണർത്തി കൈവേലിയിലെ ഒരു കല്യാണപ്പൊര
വടകര: റോഡരികിലായി അല്പം ഉയരത്തില്‍ കെട്ടിയുണ്ടാക്കിയ ഓല പീടിക. അവിടെ വലിയൊരു മേശമേല്‍ നിരത്തി വെച്ച ചില്ലു ഭരണികള്‍, ഭരണിയില്‍ നിറച്ച് വെച്ച മിഠായികള്‍, ഓർര്മ്മകളുണര്ത്തി നാരങ്ങാ മിഠായിയും കക്കംമിഠായിയും, കൊള്ളിയപ്പവും മേൽക്കൂരയിൽ തൂക്കിയിട്ടിരിക്കുന്ന നല്ല പഴുത്ത വാഴപഴങ്ങള്‍, ഇരച്ച് കെട്ടിയും കൂട്ടിയിട്ടതുമായ തേങ്ങകള്‍. കൈവേലി മുള്ളമ്പത്ത് ഇരുമ്പന്തടത്തിലെ എ.പി അശോകന്റെ മക്കളായ അഭിനന്ദിന്റെയും അര്‍ജുന്റെയും