Tag: nivedh
കീഴ്പ്പയ്യൂര്‍ സ്വദേശി നിവേദിനെ ഇടിച്ച കാര്‍ കണ്ടെത്താന്‍ പൊലീസിന് സഹായകരമായത് അപകടം നടന്നതിനു പിന്നാലെ പ്രതി ഇന്‍ഷുറന്‍സ് പുതുക്കിയതിനാല്‍; സി.സി.ടി.വി ദൃശ്യങ്ങളും നിര്‍ണായകമായി
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ സ്വദേശി നിവേദിനെ ഇടിച്ച കാര്‍ കണ്ടെത്താന്‍ പൊലീസിന് സഹായകരമായത് അപകടം നടന്നതിനു പിന്നാലെ പ്രതി കായണ്ണബസാര്‍ സ്വദേശി പ്രബീഷ് ഇന്‍ഷുറന്‍സ് പുതുക്കിയത്. മെയ് 21ന് ചേനോളി റോഡില്‍ നിവേദിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന സമയത്ത് പ്രബീഷിന്റെ മാരുതി 800 വണ്ടിക്ക് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. അപകടം നടന്ന് രണ്ടുദിവസത്തിനുശേഷമാണ് ഇന്‍ഷുറന്‍സ് പുതുക്കിയത്. ഇതാണ്
സ്വപ്‌നങ്ങള്‍ ബാക്കിയാക്കി നിവേദ് യാത്രയായി; കണ്ണീരോടെ വിടചൊല്ലി കീഴ്പ്പയൂര്‍ നാട്
പേരാമ്പ്ര: കളി ചിരികളും തമാശകളുമായി നിവേദ് ഇനി അവര്‍ക്കരികിലേക്ക് വരില്ല, പൊന്നോമന മകന്റെ മരണത്തില്‍ വിറങ്ങലിച്ചു നില്‍കുകയാണ് കീഴ്പ്പയ്യൂരിലെ വീട്ടിലുള്ളവര്‍. ഒതയോത്ത് ഗംഗാധരന്റെയും ഷീബയുടേയും മകന്‍ നിവേദാണ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മകന്റെ അപകട വിവിരം അറിഞ്ഞത് മുതല്‍ മകന് ഒന്നും സംഭവിക്കരുതേയെന്നായിരുന്നു ഇവരുടെ പ്രാര്‍ത്ഥന. എന്നാല്‍ പ്രിതീക്ഷകളെല്ലാം വിഫലമാക്കി എന്നന്നേക്കുമായി അവന്‍ മടങ്ങി.