Tag: Moodadi Grama Panchayath

Total 44 Posts

കതിരണിഞ്ഞ് മൂടാടിയിലെ വയലുകള്‍; ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലെ നെല്‍കൃഷി വിളവെടുത്തു

മൂടാടി: കൊയ്ത്തുത്സവം സംഘടിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മൂന്നാം വാര്‍ഡില്‍ ജവാന്‍ കൃഷിക്കൂട്ടം കൃഷി ചെയ്ത നെല്ലിന്റെ വിളവെടുപ്പിന്റെ ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ചിങ്ങപുരം സി.കെ.ജി. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും സ്‌കൗട്ട് ആന്‍ഡ് ഗൈഡും

ശുചിത്വ തീരം സുന്ദര തീരം; കടലോര സംരക്ഷണത്തിനായി തീരദേശത്ത് കടലോര നടത്തവുമായി മൂടാടി ഗ്രാമപഞ്ചായത്തും

മൂടാടി: ശുചിത്വ തീരം സുന്ദര തീരം പരിപാടിയുടെ ഭാഗമായി മൂടാടി തീരദേശത്ത് കടലോര നടത്തം സംഘടിപ്പിച്ചു. കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കാനുള്ള ‘ശുചിത്വ സാഗരം, സുന്ദര തീരം’ പദ്ധതിയുടെ തുടക്കമായാണ് കടലോര നടത്തം സംഘടിപ്പിച്ചത്. പാലക്കുളത്തു നിന്നും കോടിക്കല്‍ നിന്നും ആരംഭിച്ച രണ്ട് ജാഥകള്‍ വളയില്‍ ബീച്ചില്‍ സംഗമിച്ചു. സമാപന

മൂടാടിയിലെ വനിതകള്‍ക്ക് തൊഴിലില്ല എന്ന പ്രശ്‌നം വേണ്ട, ജനകീയ ആസൂത്രണ പദ്ധതിയില്‍ ഒന്‍പതാമത്തെ വനിത സംരഭക യൂണിറ്റിനും തുടക്കം.

കൊയിലാണ്ടി: വനിതകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കുകയാണ് മൂടാടി ഗ്രാമപഞ്ചായത്ത്. 2021-22 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഈ വര്‍ഷം ആരംഭിച്ചത് ഒന്‍പത് വനിത സംരഭക യൂനിറ്റാണ്. രണ്ടാം വാര്‍ഡിലാണ് ഒന്‍പതാമത്തെ യൂനിറ്റായ തിളക്കം വെളിച്ചണ്ണ മില്ലില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ മില്ലന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷിജ പട്ടേരി അധ്യക്ഷത വഹിച്ച

മൂടാടി പഞ്ചായത്തില്‍ സേവനങ്ങള്‍ക്ക് ഇനി മിന്നല്‍ വേഗം; ഇ-സേവന കേന്ദ്രങ്ങള്‍ മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ ഇ-സേവന കേന്ദ്രങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. മൂന്ന് ഇ-സേവന കേന്ദ്രങ്ങളാണ് മൂടാടിയില്‍ ആരംഭിച്ചത്. ഇ-സേവന കേന്ദ്രങ്ങള്‍ വരുന്നതോടെ താഴെ തട്ടിലുള്ള അഴിമതികള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഒട്ടുമിക്ക ഓഫീസുകളും ഇ-സംവിധാനത്തിലൂടെയാണ് പ്രവര്‍ത്തിച്ചുവരുന്നത്. അതിനാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍