Tag: Meppayyur
ശക്തമായ കാറ്റില്‍ മേപ്പയ്യൂര്‍ പഞ്ചായത്തില്‍ വന്‍ നാശനഷ്ടം; മരങ്ങള്‍ മുറിഞ്ഞ് വീണ് വീടുകള്‍ക്ക് നാശനഷ്ടം
മേപ്പയ്യൂര്‍: ഇന്നത്തെ ശക്തമായ കാറ്റില്‍ മേപ്പയ്യൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടം. കൊഴുക്കല്ലൂരിലെ പി.കെ.എം സുരേഷ് കുമാറിന്റെ വീട്ടില്‍ തെങ്ങുവീണ് മതില്‍ തകര്‍ന്നു. തിരുമംഗലത്ത് താഴ ചെറുശ്ശേരി ദേവസ്വം വകസ്ഥലത്ത് കാറ്റില്‍ തെങ്ങുകള്‍ മുറിഞ്ഞുവീണു. ആശാരീന്റെ മീത്തല്‍ കുഞ്ഞിക്കണ്ണന്റെ വിട്ടുവളപ്പില്‍ അടുത്ത പറമ്പില്‍ നിന്ന് പിലാവ് വീണു നാശനഷ്ടമുണ്ടായി. വിളയാട്ടൂരിലെ കൈപ്പുറത്ത് അബ്ദുള്ള, കൈപ്പുറത്ത്
മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.വി ഗോപാലന്റെ ഓര്‍മ്മകള്‍ പങ്കിട്ട് പ്രവര്‍ത്തകര്‍; അനുശോചന യോഗം സംഘടിപ്പിച്ച് മേപ്പയ്യൂരിലെ കോണ്‍ഗ്രസ്
മേപ്പയ്യൂര്‍: മുന്‍ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കെ.വി.ഗോപാലന്റെ നിര്യാണത്തില്‍ മേപ്പയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മുന്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ്, കൊഴുക്കല്ലൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടര്‍, നരക്കോട് നടുക്കണ്ടി പരദേവതാ ക്ഷേത്രം പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചയാളായിരുന്നു കെ.വി.ഗോപാലന്‍. പി.അശോകന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ഇ.അശോകന്‍ അനുസ്മരണ പ്രഭാഷണം
കീഴ്പയ്യൂരില്‍ വീടിന് മുകളില്‍ മരംവീണു; കനത്തമഴയില്‍ മേപ്പയ്യൂരില്‍ വ്യാപക നാശനഷ്ടം
മേപ്പയ്യൂര്‍: ശക്തമായ കാറ്റിലും മഴയിലും മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ വ്യാപക നാശനഷ്ടം. കീഴ്പയ്യൂരിലെ കോറോത്ത് കണ്ടി ബാലകൃഷ്ണന്റെ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. കണിയാറക്കല്‍ അനീഷിന്റെ പറമ്പില്‍ തെങ്ങ് മുറിഞ്ഞു വീണു. അടിയോടി കണ്ടി എ.കെ.രാജന്റെ പറമ്പില്‍ മരം പിഴുത് വീണ് വിറകുപുര ഭാഗികമായി തകര്‍ന്നു. വിളയാട്ടൂരിലെ പാറക്കണ്ടി അമ്മാളുവിന്റെ വീടിനു മുകളില്‍
കനത്ത മഴ; മേപ്പയ്യൂരില്‍ വീട്ടുവളപ്പിലെ കിണറും ആള്‍മറയും ഇടിഞ്ഞുതാഴ്ന്നു
മേപ്പയ്യൂര്‍: കനത്ത മഴയില്‍ മേപ്പയ്യൂരില്‍ വീട്ടുവളപ്പിലെ കിണറും ആള്‍മറയും ഇടിഞ്ഞുതാഴ്ന്നു. ഒന്‍പതാം വാര്‍ഡിലെ കിഴക്കേട്ടില്‍ ദാമോദരന്‍ നായരുടെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞത്. സമീപത്തെ മതില്‍ തകര്‍ന്നു വീഴുകയും ചെയ്തു. കിണര്‍ ആള്‍മറയോടൊപ്പവും ചുറ്റുമുള്ള ഒരു മീറ്റര്‍ വ്യാസത്തില്‍ മണ്ണടക്കം കിണറ്റിലേക്ക് ഇടിഞ്ഞു വീണു. പറമ്പിന്റെ കല്‍മതില്‍ ഏകദേശം 15 മീറ്ററോളം നീളത്തില്‍ ഇടിഞ്ഞു. കഴിഞ്ഞ കുറെ
കുരുമുളക് സമിതി വഴി കുരുമുളക് തൈകളും ജൈവവളവും വിതരണം ചെയ്ത് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്
മേപ്പയൂര്‍: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കുരുമുളക് സമിതി വഴി കുരുമുളക് തൈകളും ജൈവവളവും കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ വി.പി.ബിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ കുരുമുളക് കര്‍ഷകനായ ശങ്കരന്‍ പുതുക്കുടി മീത്തലിന് തൈകള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. കൃഷി
‘ജൈവവൈവിധ്യങ്ങള്‍ നിലനിര്‍ത്തി തന്നെ പുറക്കാമലയെ ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കണം’; സ്ഥലം സന്ദര്‍ശിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത്
മേപ്പയ്യൂര്‍: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പുറക്കാമല സന്ദര്‍ശിച്ചു. പ്രദേശത്തെത്തിയ പരിഷത്ത് പ്രവര്‍ത്തകര്‍ നാട്ടുകാരുമായി ആശയവിനിമയം നടത്തി. ജൈവവൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പുറക്കാമലയെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിച്ചെടുത്താല്‍ സര്‍ക്കാറിനും പ്രദേശവാസികള്‍ക്കും ഗുണകരമായിരിക്കുമെന്ന് പരിഷത്ത് സംഘം അഭിപ്രായപ്പെട്ടു. പാറ നശിക്കാന്‍ ഇടവന്നാല്‍ പരിസ്ഥിതിക്ക് വന്‍കോട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. പരിസ്ഥിതി പഠനം നടത്താന്‍ വേണ്ടപ്പെട്ടവര്‍ തയ്യാറാകണമെന്നും പരിഷത്ത് പ്രവര്‍ത്തകര്‍ പറഞ്ഞു.
മേപ്പയ്യൂര്‍ എളമ്പിലാണ് താനിയുള്ള പറമ്പില്‍ കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: എളമ്പിലാണ് താനിയുളള പറമ്പില്‍ കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭാര്യ: പുഷ്പ. മക്കള്‍: മഹേഷ്, സജീഷ്, സജിത. മരുമക്കള്‍: രമേശന്‍ മണിയൂര്‍, ഷിംന.സഹോദരങ്ങൾ: ലീല, ചന്ദ്രിക, രാജൻ (റിട്ട. ടീച്ചർ അയ്യപ്പൻ കാവ് യു.പി സ്കൂൾ) പരേതനായ ചെക്കോട്ടി
നല്ലയിനം ഫലവൃക്ഷ തൈകളും ജൈവവളങ്ങളും റെഡിയാണ്; മേപ്പയ്യൂരില്‍ തിരുവാതിര ഞാറ്റുവേല ചന്ത തുടങ്ങി
മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവനും കാര്‍ഷിക കര്‍മ്മസേനയും സംയുക്തമായി നടത്തുന്ന തിരുവാതിര ഞാറ്റുവേല ചന്തയും കര്‍ഷകസഭകളും പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. ജൂണ്‍ 26 മുതല്‍ 28 വരെ മൂന്നു ദിവസം നീണ്ട് നില്‍ക്കുന്ന ചന്ത മേപ്പയൂര്‍ – ചെറുവണ്ണൂര്‍ റോഡില്‍ കര്‍ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നു. ഫലവൃക്ഷ തൈകള്‍ (റമ്പൂട്ടാന്‍, നെല്ലി, ചാമ്പ, പേര,
ആടാനും പാടാനും പഠിക്കാനും അവരെത്തി; മേപ്പയ്യൂര്‍ പഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവത്തിന് കായലാട് തുടക്കം
മേപ്പയൂര്‍: പഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം കായലാട് നവപ്രഭ അംഗനവാടിയില്‍ നടന്നു. പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.റീന കുമാരി പി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, പൊറായി ദാമോദരന്‍, പി.പി.കേളപ്പന്‍, അതുല്യ കുറ്റിയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ 29 അംഗനവാടികള്‍ക്കും കുടുംബശ്രീ സി.ഡി.എസ്
മൂല്യനിര്‍ണയത്തിലെ അപാകത എ പ്ലസ് നഷ്ടപ്പെടുത്തി; ഒടുവില്‍ പുനര്‍ മൂല്യനിര്‍ണയത്തിലൂടെ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി മേപ്പയ്യൂരിലെ ഫാത്വിമ നാജിയ
മേപ്പയ്യൂര്‍: പുനര്‍മൂല്യനിര്‍ണയത്തിലൂടെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ ഫാത്വിമ നാജിയ വി.പി. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ഉറപ്പിച്ച് പരീക്ഷക്കിരുന്ന ഇരിങ്ങത്ത് കുലുപ്പ സ്വദേശിനി ഫാത്വിമ നാജിയയ്ക്ക് റിസള്‍ട്ട് വന്നപ്പോള്‍ ഒന്‍പത് എ പ്ലസും ഒരു എയുമാണ് ലഭിച്ചത്. ഇഷ്ട വിഷയമായ മാതൃഭാഷയില്‍ എ പ്ലസ്