Tag: Meppady

Total 1 Posts

” അന്ന് രാത്രി മുണ്ടക്കൈയില്‍ ആന ഇറങ്ങിയതിനാല്‍ രാത്രി വൈകിയും പലരും ഉറങ്ങിയിരുന്നില്ല, അതിനാല്‍ കുറേപ്പേര്‍ക്കെങ്കിലും രക്ഷപ്പെടാനായി” ദുരന്തബാധിത മേഖലയില്‍ ഫോറസ്റ്റ് ഗാര്‍ഡായി ജോലി ചെയ്യുന്ന പുളിയഞ്ചേരി സ്വദേശിനി സ്വപ്‌നരാജി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

മേപ്പാടി: ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിത മേഖലയില്‍ വനമേഖലയിലും മറ്റും ഒറ്റപ്പെട്ടവരെയും ദുരന്തത്തില്‍ പരിക്കേറ്റ് അവശനിലയില്‍ കഴിയുന്നവരെയുമെല്ലാം കണ്ടെത്താനായി കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. എന്‍.ഡി.ആര്‍.എഫ്, ഫോറസ്റ്റ് ജീവനക്കാരാണ് പ്രധാനമായും തിരച്ചില്‍ സംഘത്തിലുണ്ടായിരുന്നത്. മുണ്ടക്കൈ ഭാഗത്തെ വനമേഖലകളില്‍ തിരച്ചില്‍ നടത്തിയ സംഘത്തില്‍ കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി സ്വപ്‌നരാജിയുമുണ്ടായിരുന്നു. നാലര വര്‍ഷക്കാലമായി വയനാട് മുണ്ടക്കൈ ഭാഗത്ത് ജോലി ചെയ്തുവരുന്ന