Tag: Magistrate
‘പ്രതികൾ ഒറ്റ ദിവസം പോലും അഴിക്കുള്ളില്‍ കിടന്നില്ല’; ജനങ്ങളേയും ഉദ്യോഗസ്ഥരേയും അതൃപ്തിയിലാക്കി കൊയിലാണ്ടിയില്‍ എക്സൈസ്-പൊലീസ് സംഘത്തെ ആക്രമിച്ച മയക്കുമരുന്ന് കേസിലെ പ്രതികളുടെ കാര്യത്തിലെ കോടതി തീരുമാനം
കൊയിലാണ്ടി: നഗരത്തില്‍ കഴിഞ്ഞ ദിവസം എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച മദ്യ-മയക്കുമരുന്ന് സംഘത്തെ മുഴുവന്‍ ജാമ്യത്തില്‍ വിട്ടതില്‍ പൊലീസിലും എക്‌സൈസിലും അസംതൃപ്തി. ചൊവ്വാഴ്ച രാത്രിയാണ് കൊയിലാണ്ടിയില്‍ വച്ച് അഞ്ചോളം പേരടങ്ങിയ സംഘം മഫ്തിയിലുള്ള എക്‌സൈസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സംഘത്തിലെ മൂന്ന് പേരെയാണ് പിടികൂടാന്‍ കഴിഞ്ഞത്. ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഗുരുതരമായ കേസായിട്ടും ജാമ്യം കൊടുത്തുവെന്ന ആരോപണം ഉയര്‍ന്നത്.
‘കോടതിക്കും നീതി വേണം!’; രണ്ട് മാസത്തിലേറെയായി മജിസ്ട്രേറ്റ് ഇല്ലാതെ കൊയിലാണ്ടി കോടതി, വിചാരണ മാറ്റിവയ്ക്കൽ തുടർക്കഥ, മുൻസിഫ് കോടതിയുടെ ഉൾപ്പെടെ പ്രവർത്തനം താളം തെറ്റുന്നു
കൊയിലാണ്ടി: കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മജിസ്ട്രേറ്റ് കസേര രണ്ടുമാസത്തിലേറെയായി ഒഴിഞ്ഞു കിടക്കുന്നു. കൊയിലാണ്ടി മജിസ്ട്രേറ്റ് ആയിരുന്ന ശ്രീജ ജനാർദ്ദനൻ കൊല്ലം ജില്ലയിലേക്ക് സബ് ജഡ്ജിയായി സ്ഥലം മാറിപ്പോയതോടെയാണ് കൊയിലാണ്ടി കോടതിയിൽ മജിസ്ട്രേറ്റ് ഇല്ലാതായത്. ഇതോടെ കോടതിയുടെ പ്രവർത്തനം താളം തെറ്റി. കൊയിലാണ്ടി, എലത്തൂർ പൊലീസ് സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളാണ് കൊയിലാണ്ടി മജിസ്ട്രേറ്റിന്റെ