Tag: Madappura
Total 1 Posts
ഭക്തരെ കാത്തിരിക്കുന്നത് പുത്തന്‍ മടപ്പുര; പുന:പ്രതിഷ്ഠക്കും തിരുവപ്പന മഹോത്സവത്തിനും ഒരുങ്ങി പേരാമ്പ്ര പുളീക്കണ്ടി മടപ്പുര ക്ഷേത്രം
പേരാമ്പ്ര: അരക്കോടി രൂപ ചെലവഴിച്ച് ചെമ്പോലയില്‍ നിര്‍മ്മിച്ച പുതിയ മടപ്പുരയുടെ പുന:പ്രതിഷ്ഠയ്ക്കും ഈ വര്‍ഷത്തെ തിരുവപ്പന മഹോത്സവത്തിനുമായി പേരാമ്പ്ര വാളൂര്‍- മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പന്‍ ക്ഷേത്രം ഒരുങ്ങി. കാലപ്പഴക്കത്തില്‍ ജീര്‍ണാവസ്ഥയിലായ പഴയ മടപ്പുരക്ക് പകരം പുതിയ മടപ്പുരയാണ് ഭക്തജനങ്ങളെ കാത്തിരിക്കുന്നത്. വാസ്തു നിയമവും നിര്‍മാണ വൈദഗ്ധ്യവും സമന്വയിപ്പിച്ചായിരുന്നു നിര്‍മ്മാണം. ചുറ്റുമതിലിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു.