Tag: leader

Total 1 Posts

‘ശരീരം അഴുകി പുളിച്ച നാറ്റം വന്ന കുഷ്ഠരോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മുന്നിട്ടിറങ്ങിയത് അന്ന് മമ്മത് കോയ ആയിരുന്നു, നാട്ടുകാരുടെ പ്രതിസന്ധികളില്‍ കൈമെയ് മറന്ന് സഹായിക്കാന്‍ അദ്ദേഹം എന്നുമുണ്ടായിരുന്നു’; തിരുവങ്ങൂരിലെ മമ്മദ് കോയയെ അശോകന്‍ കോട്ട് അനുസ്മരിക്കുന്നു

ചേമഞ്ചേരി: കഴിഞ്ഞ ദിവസം അന്തരിച്ച വെറ്റിലപ്പാറ കിണറുള്ളകണ്ടി മമ്മദ് കോയയെ അനുസ്മരിക്കുകയാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അശോകൻ കോട്ട്. അദ്ദേഹത്തിന്റെ അനുസ്മരണക്കുറിപ്പ് വായിക്കാം: ഒരു സഖാവ് കൂടി കാലയവനികക്കുള്ളിൽ മറയുന്നു… പോയ കാലത്തിൽ മനസ്സിൽ ആഴത്തിൽ കോറിയിട്ട സ്മരണകളുടെ ഓർമപ്പെടുത്തലുകളാകുന്നു. സുഖ ദുഃഖ സമ്മിശ്രമായിരിക്കും അവയെല്ലാം. ചിലവ ആവേശമുറ്റുന്നവയുമാകും. ഇവയെല്ലാം കോർത്തിണക്കിയതാണ് സഖാവിന്റെ ഓർമ്മകൾ.